ഐഎസ്എല്‍ സെപ്റ്റംബര്‍ 13ന് തുടങ്ങും; ബ്ലാസ്റ്റേഴ്‌സിന്റെ മത്സരക്രമം അറിയാം

സെപ്തംബര്‍ 15ന് തിരുവോണ ദിനത്തിലാണ് കൊച്ചി നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം.
ISL starts on September 13; Blasters' fixture list
ഐഎസ്എല്‍ സെപ്റ്റംബര്‍ 13ന് തുടങ്ങും; ബ്ലാസ്റ്റേഴ്‌സിന്റെ മത്സരക്രമം അറിയാം
Updated on

മുംബൈ: പുതിയ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് സെപ്റ്റംബര്‍ 13ന് തുടക്കമാകും. കൊല്‍ക്കത്തയില്‍ നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും മുന്‍ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മത്സരം.

സെപ്തംബര്‍ 15ന് തിരുവോണ ദിനത്തിലാണ് കൊച്ചി നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം. പഞ്ചാബ് എഫ്സിയാണ് എതിരാളികള്‍. ഇത്തവണ 13 ടീമുകളാണ് ലീഗിലുള്ളത്.

കഴിഞ്ഞ സീസണിലെ ഐ ലീഗ് ജേതാക്കളായ മുഹമ്മദന്‍സാണ് പുതിയ ടീം. കൊല്‍ക്കത്തയില്‍ സെപ്തംബര്‍ 16ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെയാണ് മുഹമ്മദന്‍സിന്റെ അരങ്ങേറ്റം. ഈസ്റ്റ് ബംഗാളും ബഗാനും മുഹമ്മദന്‍സുമടക്കം മൂന്ന് കൊല്‍ക്കത്ത ടീമുകളാണ് ഇത്തവണ ലീഗില്‍ മാറ്റുരക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ISL starts on September 13; Blasters' fixture list
പാകിസ്ഥാനെ തകര്‍ത്തു; 'കടുവകള്‍'ക്ക് ടെസ്റ്റില്‍ ചരിത്ര ജയം

ഐ-ലീഗ് ചാമ്പ്യന്‍മാരായ മുഹമ്മദന്‍ സ്പോര്‍ട്ടിങ്് ക്ലബ്ബിനൊപ്പം 13 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലിന്റെ ഭാഗമാകുന്നത്. ഇതോടെ കൊല്‍ക്കത്തയില്‍ നിന്ന് മൂന്ന് ടീമുകളാണ് ഇത്തവണ മത്സരിക്കുക. സെപ്റ്റംബര്‍ 16 ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി ക്രിരംഗനിലാണ് മുഹമ്മദന്‍സിന്റെ ആദ്യ മത്സരം.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍

സെപ്റ്റംബര്‍ 22- ഈസ്റ്റം ബംഗാള്‍ (ഹോം)

സെപ്റ്റംബര്‍ 29- നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് (എവെ)

ഒക്ടോബര്‍ 3- ഒഡീഷ എഫ്‌സി (എവെ)

ഒക്ടോബര്‍ 20- മുഹമ്മദന്‍സ് സ്‌പോട്ടിം?ഗ് ക്ലബ് (എവെ)

ഒക്ടോബര്‍ 25- ബംഗളുരു എഫ്‌സി (ഹോം)

നവംബര്‍ 3- മുംബൈ സിറ്റി എഫ്‌സി (എവെ)

നവംബര്‍ 7- ഹൈദരാബാദ് എഫ്‌സി (ഹോം)

നവംബര്‍ 24- ചെന്നൈയന്‍ എഫ്‌സി (ഹോം)

നവംബര്‍ 28- എഫ്‌സി ഗോവ (ഹോം)

ഡിസംബര്‍ 7-ബംഗളൂരു എഫ്‌സി (എവെ)

ഡിസംബര്‍ 14- മോഹന്‍ ബഗാന്‍ (എവെ)

ഡിസംബര്‍ 22- മുഹമ്മദന്‍സ് (ഹോം)

ഡിസംബര്‍ 29- ജംഷദ്പൂര്‍ എഫ്‌സി (എവെ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com