ലണ്ടന്‍: സീസണിലെ ആദ്യ പോരാട്ടം തോറ്റ് തുടങ്ങിയ ചെല്‍സി പക്ഷേ രണ്ടാം മത്സരം അവിസ്മരണീയമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം പോരാട്ടത്തില്‍ ചെല്‍സി 6-2നു വോള്‍വ്‌സിനെ വീഴ്ത്തി.
ഹാട്രിക്ക് ഗോളുകളുമായി നോനി മദുവേകെ തിളങ്ങിയപ്പോള്‍ ഹാട്രിക്ക് അസിസ്റ്റുമായി കോള്‍ പാല്‍മറും തിളങ്ങി. താരം ഒരു ഗോളും വലയിലാക്കി. നിക്കോളാസ് ജാക്‌സന്‍, ജാവോ ഫെലിക്‌സ് എന്നിവരാണ് ഗോള്‍ നേടിയ മറ്റു താരങ്ങള്‍. കളിയുടെ രണ്ടാം മിനിറ്റില്‍ തുടങ്ങിയ ഗോളടി ചെല്‍സി 80ാം മിനിറ്റിലാണ് അവസാനിപ്പിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ടാം ജയവുമായി ലിവര്‍പൂള്‍
ലിവര്‍പൂള്‍ പരിശീലകനായി പുതിയ സീസണ്‍ തുടങ്ങിയ അര്‍നെ സ്ലോട്ടിന് ആന്‍ഫീല്‍ഡിലും ജയത്തുടക്കം. ലിവര്‍പൂള്‍ തുടരെ രണ്ടാം മത്സരം വിജയിച്ചു.
മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ ബ്രെന്റ് ഫോര്‍ഡിനെ വീഴ്ത്തി. 13ാം മിനിറ്റില്‍ ലൂയിസ് ഡിയസ്, 70 മിനിറ്റില്‍ മോ സല എന്നിവരാണ് റെഡ്‌സിന്റെ വിജയ ഗോളുകള്‍ വലയിലാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ