ഇംഗ്ലണ്ട് ഫുട്‌ബോള്‍ മുന്‍ പരിശീലകന്‍ സ്വെന്‍ എറിക്സണ്‍ അന്തരിച്ചു

അര്‍ബുദ ബാധയെത്തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്നു.
football-manager-sven-goran-eriksson-dies
England’sഐഎഎന്‍എസ്
Published on
Updated on

ലണ്ടന്‍: സ്വീഡിഷ് ഫുട്ബോള്‍ പരിശീലകനും ഇംഗ്ലണ്ടിന്റെ ആദ്യത്തെ വിദേശ കോച്ചുമായിരുന്ന സ്വെന്‍-ഗോറന്‍ എറിക്സണ്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്നു.

football-manager-sven-goran-eriksson-dies
ഉയരങ്ങളില്‍ വീണ്ടും ഡുപ്ലാന്റിസ്! പോള്‍ വാള്‍ട്ടില്‍ സ്വന്തം ലോക റെക്കോര്‍ഡ് പത്താം തവണയും തിരുത്തി

ഈവര്‍ഷം ജനുവരിയില്‍ അര്‍ബുദം ബാധിച്ച വിവരം എറിക്‌സണ്‍ അറിയിച്ചത്. മാസങ്ങളായി അര്‍ബുദ ചികിത്സയിലായിരുന്നു. സ്വീഡനിലെ കാള്‍സ്റ്റഡ് ക്ലബ്ബിനെയാണ് അവസാനമായി പരിശീലിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ 2023-ല്‍ കാള്‍സ്റ്റഡില്‍നിന്ന് പടിയിറങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാഞ്ചെസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി, റോമ തുടങ്ങി 12 ക്ലബ്ബുകളുടെ പരിശീലക സ്ഥാനത്തുണ്ടായിരുന്നു സ്വെന്‍ ഗോറന്‍. ഇംഗ്ലണ്ട് ടീമിന്റെ ആദ്യ വിദേശ പരിശീലകനുമാണ്. 2001 മുതല്‍ 2006 വരെയുള്ള അഞ്ചുവര്‍ഷക്കാലം ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിച്ചു. 2002, 2006 ലോകകപ്പുകളില്‍ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറിലെത്തിച്ചു. വിവിധ ടീമുകള്‍ക്കായി 18 കിരീടങ്ങള്‍ നേടി.

27-ാം വയസ്സില്‍ കളി നിര്‍ത്തിതിനെത്തുടര്‍ന്നാണ് പരിശീലകനായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com