മുംബൈ: വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ രണ്ട് മലയാളി താരങ്ങള്‍ ഇടം പിടിച്ചു. ആശ ശോഭന, സജന സജീവന്‍ എന്നിവരാണ് ഇടം കണ്ടത്.
ഹര്‍മന്‍പ്രീത് കൗറാണ് ടീം ക്യാപ്റ്റന്‍. സ്മൃതി മന്ധാനയാണ് വൈസ് ക്യാപ്റ്റന്‍. റിച്ച ഘോഷ്, യസ്തിക ഭാട്ടിയ എന്നിവരാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍. ഉമ ഛേത്രി, തനുജ കന്‍വാര്‍, സൈമ താക്കൂര്‍ എന്നിവര്‍ ട്രാവലിങ് റിസര്‍വ് താരങ്ങളാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒക്ടോബര്‍ 3 മുതല്‍ 20 വരെ യുഎഇയിലാണ് പോരാട്ടം. ആഭ്യാന്തര കലാപത്തെ തുടര്‍ന്നു ബംഗ്ലാദേശില്‍ നടക്കേണ്ട ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യന്‍ ടീം: ഹര്‍മന്‍ പ്രീത് കൗര്‍, സ്മൃതി മന്ധാന, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, യസ്തിക ഭാട്ടിയ, പൂജ വസ്ത്രാകര്‍, ദയാളന്‍ ഹേമലത, അരുന്ധതി റെഡ്ഡി, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍, ആശ ശോഭന, രേണുക സിങ്, സജന സജീവന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ