റാവല്‍പിണ്ടി: ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന് മറ്റൊരു തിരിച്ചടിയും. തോല്‍വി അവരുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ സ്ഥാനത്തിനും ഇളക്കമുണ്ടാക്കി. അവര്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് വീണു.
നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയ രണ്ടാമതും ന്യൂസിലന്‍ഡ് മൂന്നാമതും നില്‍ക്കുന്നു. ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് തുടര്‍ന്നു വരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് പാകിസ്ഥാനു നേരിടേണ്ടി വന്നത്. ഒപ്പം ഓവര്‍ റേറ്റ് പെനാല്‍റ്റിയും ടീമിനുണ്ട്. ആറ് മത്സരങ്ങളില്‍ നിന്നു 16 പോയിന്റുകള്‍ മാത്രമാണ് അവര്‍ക്കുള്ളത്.
ബംഗ്ലാദേശ് ചരിത്രത്തിലാദ്യമായാണ് ടെസ്റ്റില്‍ പാകിസ്ഥാനെ അട്ടിമറിക്കുന്നത്. അവര്‍ നിലവില്‍ ഏഴാമത് നില്‍ക്കുന്നു. 21 പോയിന്റുകളാണ് ബംഗ്ലാ ടീമിന്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ