അഡ്‌ലെയ്ഡ്: ഇന്ത്യന്‍ വനിതാ ഓപ്പണറും സൂപ്പര്‍ താരവുമായ സ്മൃതി മന്ധാന അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ടീമില്‍. പുതിയ സീസണില്‍ താരം വനിതാ ബിഗ് ബാഷില്‍ അഡ്‌ലെ്ഡിനായി കളിക്കാനിറങ്ങും.
വനിതാ ബിബിഎല്ലിന്റെ മൂന്ന് സീസണുകളില്‍ കളിച്ച താരമാണ് സ്മൃതി. നേരത്തെ ബ്രിസ്‌ബെയ്ന്‍ ഹീറ്റ്, ഹൊബാര്‍ട് ഹരിക്കെയ്ന്‍സ്, സിഡ്‌നി തണ്ടര്‍ ടീമുകള്‍ക്കായി കളിച്ചു.
ടി20യില്‍ മികച്ച നേട്ടങ്ങളുള്ള ബാറ്ററാണ് സ്മൃതി. ടി20യില്‍ ഇന്ത്യക്കായി 141 മത്സരങ്ങള്‍ കളിച്ചു. 3,493 റണ്‍സ്. 26 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ഇത്തവണ കിരീടം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിന്റെ ക്യാപ്റ്റനാണ് സ്മൃതി. ആര്‍സിബി ടീം പരിശീലകനായ ലൂക് വല്ല്യംസാണ് ബിഗ്ബാഷില്‍ അഡ്‌ലെയ്ഡിന്റെ പരിശീലകന്‍. ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നതും സവിശേഷതയാണ്.
വനിതാ ബിബിഎല്ലിന്റെ പത്താം അധ്യായമാണ് വരാനിരിക്കുന്നത്. നിലവിലെ ചാംപ്യന്മാരാണ് അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ