മൊണ്ടേവീഡിയോ: ഫുട്‌ബോള്‍ മത്സരത്തിനിടെ കുഴഞ്ഞുവീണ ഉറുഗ്വേന്‍ ക്ലബ് താരം ചികിത്സയ്ക്കിടെ മരിച്ചു. ഉറുഗ്വേന്‍ ക്ലബ് നാസിയോണലിന്റെ പ്രതിരോധ നിരക്കാരനായ ജുവാന്‍ ഇസ്‌ക്വിയേര്‍ഡോ (27) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചത്. ഉറുഗ്വേന്‍ ക്ലബ് നാസിയോണല്‍ ആണ് മരണവിവരം അറിയിച്ചത്.
കഴിഞ്ഞയാഴ്ച ഒരു മത്സരത്തിനിടെയാണ് സംഭവം. ഓഗസ്റ്റ് 22-ന് ബ്രസീലില്‍ സാവോപോളോയ്ക്കെതിരായ കോപ്പ ലിബര്‍ട്ടഡോര്‍സ് മത്സരത്തിനിടെ ഇസ്‌ക്വിയേര്‍ഡോ മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയമിടിപ്പ് ക്രമരഹിതമായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. താരത്തിന്റെ മരണത്തില്‍ അഗാമായ ദുഃഖം രേഖപ്പെടുത്തുന്നതായി നാസിയോണല്‍ എക്‌സില്‍ കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മൊറൂംബി സ്റ്റേഡിയത്തില്‍ നടന്ന കളിയുടെ 84-ാം മിനിറ്റിലാണ് ഇഷ്‌ക്വിയേര്‍ഡോ മൈതാനത്ത് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ താരത്തെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ