ഓക്ക്‌ലന്‍ഡ്: മുന്‍ താരം ജേക്കബ് ഓറം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ പുതിയ ബൗളിങ് പരിശീലകന്‍. മുന്‍ ഓള്‍ റൗണ്ടറായ താരം ഷെയ്ന്‍ ജര്‍ഗന്‍സന്റെ പകരമാണ് സ്ഥാനമേല്‍ക്കുന്നത്.
2023ലെ ഏകദിന ലോകകപ്പിനു ശേഷമാണ് ജര്‍ഗന്‍സന്‍ സ്ഥാനമൊഴിഞ്ഞത്. നേരത്തെയും ഓറം ന്യൂസിലന്‍ഡ് പരിശീലക സംഘത്തില്‍ അംഗമായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിന്റെ ബൗളിങ് ഉപദേശകനായിരുന്നു ഓറം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിരമിച്ച ശേഷം 2014ല്‍ ന്യൂസിലന്‍ഡ് എ ടീമിന്റെ പരിശീലകനായാണ് ഓറം കോച്ചിങ് കരിയറിനു തുടക്കമിട്ടത്. പിന്നീട് ന്യൂസിലന്‍ഡ് വനിതാ ടീമിന്റെ ബൗളിങ് പരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ടി20 ഫ്രാഞ്ചൈസി പോരാട്ടങ്ങളിലും ഓറം കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂപ്പര്‍ സ്മാഷില്‍ സെന്‍ട്രല്‍ ഹിന്റ്‌സിന്റെ പരിശീലകനായിരുന്ന ഓറത്തിന്റെ കീഴില്‍ ടീം ഫൈനല്‍ വരെ മുന്നേറി. അബുദാബി ടി10നില്‍ സഹ പരിശീലകനായും എസ്എ20യില്‍ മുംബൈ ഇന്ത്യന്‍സ് കേപ് ടൗണിന്റെ ബൗളിങ് പരിശീലകനുമായിരുന്നു ഓറം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ