ലണ്ടന്‍: ഇറ്റാലിയന്‍ താരവും യുവന്റസ് വിങറുമായ ഫെഡറിക്കോ കിയേസ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍പൂളിലേക്ക്. താരവുമായി ക്ലബ് കരാറിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഏതാണ്ട് 105 കോടി ഇന്ത്യന്‍ രൂപയ്ക്കാണ് ഇറ്റാലിയന്‍ മുന്നേറ്റക്കാരന്‍ ആന്‍ഫീല്‍ഡിലെത്തുന്നത്. ഫിയോരെന്റിനയില്‍ നിന്നാണ് കിയേസ യുവന്റസിലെത്തിയത്. 2020 മുതല്‍ യുവന്റസ് ജേഴ്‌സിയില്‍ താരം കളിക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തെ താരത്തെ സ്വന്തമാക്കാന്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയും രംഗത്തുണ്ടായിരുന്നു. സൗദി ടീമുകളും 26കാരനെ സ്വന്തമാക്കന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തിയിരുന്നു.
യുവന്റസിനായി വിവിധ പോരാട്ടങ്ങളില്‍ താരം 131 മത്സരങ്ങളില്‍ ഇറങ്ങി. 32 ഗോളുകള്‍ നേടി. 98 സീരി എ മത്സരങ്ങളില്‍ യുവന്റസിനായി 21 ഗോളുകള്‍. 2020ലെ യൂറോ കപ്പില്‍ ഇറ്റലി ചാംപ്യന്‍മാരായപ്പോള്‍ കിരീട ജയത്തില്‍ നിര്‍ണായകമായത് കിയേസയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ