ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഷാനോന്‍ ഗബ്രിയേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. 12 വര്‍ഷം നീണ്ട കരിയറിനാണ് താരം വിരാമമിട്ടത്.
വിന്‍ഡീസിനായി പ്രധാനമായും ടെസ്റ്റ് മത്സരങ്ങളിലാണ് ഷാനോന്‍ പന്തെറിഞ്ഞത്. വിന്‍ഡീസിനായി ടെസ്റ്റ്, ഏകദിന, ടി20 പോരാട്ടങ്ങളിലായി 86 മത്സരങ്ങള്‍ ദേശീയ ടീമിനായി താരം കളിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
59 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നു 166 വിക്കറ്റുകള്‍. 62 റണ്‍സ് വഴങ്ങി 8 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഏകദിനത്തില്‍ 25 മത്സരങ്ങളില്‍ നിന്നു 33 വിക്കറ്റുകള്‍. 17 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം.
ടി20 2 മത്സരങ്ങള്‍ മാത്രമാണ് താരം വിന്‍ഡീസ് ജേഴ്‌സിയില്‍ കളിച്ചത്. 3 വിക്കറ്റുകള്‍ നേടി. 44 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് 36കാരന്റെ മികച്ച പ്രകടനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ