ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ വന്‍ അട്ടിമറി. പുരുഷ സിംഗിള്‍സില്‍ കിരീട പ്രതീക്ഷയുമായി എത്തിയ ലോക മൂന്നാം നമ്പര്‍ താരവും മുന്‍ യുഎസ് ഓപ്പണ്‍ ചാംപ്യനുമായ സ്‌പെയിന്‍ താരം കാര്‍ലോസ് അല്‍ക്കരാസ് രണ്ടാം റൗണ്ടില്‍ പുറത്ത്. നെതര്‍ലന്‍ഡ്‌സ് താരം ബോട്ടിക്ക് വാന്‍ ഡെഷാന്‍ഡ്ഷുല്‍പ് അല്‍ക്കരാസിനെ അട്ടിമറിച്ചു.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഡച്ച് താരത്തിന്റെ തകര്‍പ്പന്‍ ജയം. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ സ്പാനിഷ് സെന്‍സേഷനു വലിയ പഴുതുകളൊന്നും അനുവദിക്കാതെയാണ് ഡെഷാന്‍ഡ്ഷുല്‍പിന്റെ വിജയം. സ്‌കോര്‍: 6-1, 7-5, 6-4.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2022ലെ ചാംപ്യനാണ് അല്‍ക്കരാസ്. നേരത്തെ പാരിസ് ഒളിംപിക്‌സ് ഫൈനലില്‍ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിചിനോടു പരാജയപ്പെട്ട് സ്വര്‍ണം നഷ്ടമായ അല്‍ക്കരാസിനു പിന്നാലെയാണ് യുഎസ് ഓപ്പണിന്റെ തുടക്കം തന്നെ മടങ്ങേണ്ടി വന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ