'കേരളം കളി തുടങ്ങി'- കേരള ക്രിക്കറ്റ് ലീ​ഗ് ഔദ്യോ​ഗികമായി അവതരിപ്പിച്ചു, പോരാട്ടങ്ങൾ തിങ്കളാഴ്ച മുതൽ

6 ടീമുകൾ, മത്സരങ്ങൾ സെപ്റ്റംബർ 2 മുതൽ 18 വരെ
Kerala Cricket League
ലീഗില്‍ പങ്കെടുക്കുന്ന ടീമുകളുടെ നായകന്‍മാര്‍എക്സ്
Published on
Updated on

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീ​ഗായ കേരള ക്രിക്കറ്റ് ലീ​ഗ് (കെസിഎൽ) ഔദ്യോ​ഗികമായി അവതരിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ കെസിഎൽ ബ്രാൻഡ് അംബാസഡറായ നടൻ മോ​ഹൻലാലാണ് ലീ​ഗ് ലോഞ്ചിങ് നിർവഹിച്ചത്. കായിക മന്ത്രി വി അബ്ദുറഹിമാൻ മുഖ്യ അതിഥിയായിരുന്നു.

സെപ്റ്റംബർ രണ്ട് മുതൽ 18 വരെയാണ് പോരാട്ടങ്ങൾ. ആറ് ടീമുകളാണ് ലീ​ഗിൽ കളിക്കുന്നത്. ട്രിവാൻഡ്രം റോയൽസ്, അലപ്പി റിപ്പ്ൾസ്, ഏരിസ് കൊല്ലം സെയ്‌ലേഴ്‌സ്, കൊച്ചി ബ്ലു ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് എന്നിവയാണ് ടീമുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആറ് ടീമുകളേയും ചടങ്ങിൽ അവതരിപ്പിച്ചു. താരങ്ങളും പരിശീലകരും ഫ്രാഞ്ചൈസി ഉടമകളും അണിനിരന്നു. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ലീ​ഗ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ട്രോഫിയും പ്രകാശനം ചെയ്തു.

അബ്ദുല്‍ ബാസിത് (ട്രിവാൻഡ്രം റോയൽസ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (അലപ്പി റിപ്പ്ൾസ്), സച്ചിന്‍ ബേബി (ഏരിസ് കൊല്ലം സെയ്‌ലേഴ്‌സ്), ബേസില്‍ തമ്പി (കൊച്ചി ബ്ലു ടൈഗേഴ്‌സ്), വരുണ്‍ നായനാര്‍ (തൃശൂർ ടൈറ്റൻസ്), രോഹന്‍ എസ് കുന്നുമ്മല്‍ (കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്) എന്നിവരാണ് ടീം ക്യാപ്റ്റന്‍മാര്‍.

Kerala Cricket League
ഓസ്‌ട്രേലിയന്‍ പര്യടനം; അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ മലയാളി താരവും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com