മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ മലയാളി താരവും ഇടംപിടിച്ചു. മുഹമ്മദ് ഇനാനാണ് ഇടം കണ്ടത്. ബാറ്റിങ് ഓള്‍ റൗണ്ടറാണ് താരം. ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരെ ചതുര്‍ദിന, ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ടീമില്‍ താരം ഇടം കണ്ടു.
മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ചതുര്‍ദിന പോരാട്ടങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന ടീമിനെ മുഹമ്മദ് അമാന്‍ നയിക്കും. സോഹം പട്‌വര്‍ധന്‍ ചതുര്‍ദിന ടീമിന്റെ ക്യാപ്റ്റനാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സെപ്റ്റംബര്‍ 21, 23, 26 തീയതികളിലാണ് ഏകദിന പോരാട്ടങ്ങള്‍. സെപ്റ്റംബര്‍ 30 മുതലാണ് ചതുര്‍ദിന പരമ്പര തുടങ്ങുന്നത്.
മുന്‍ ഇന്ത്യന്‍ പരിശീലകനും ഇതിഹാസ ബാറ്ററുമായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡും ടീമിലുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും മഹാരാജ ടി20 പോരിലും മികവുറ്റ പ്രകടനമാണ് സമിത് പുറത്തെടുത്തത്. ഇതാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്കുള്ള വഴി തെളിഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ