കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്. കലാശപ്പോരില്‍ വമ്പന്മാരായ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് നോര്‍ത്ത് ഈസ്റ്റ് കന്നി കിരീടം നേടിയത്. സ്‌കോര്‍: 4-3
ഷൂട്ടൗട്ടില്‍ ബഗാന്‍ താരങ്ങളുടെ രണ്ട് കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഗുര്‍മീതാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയ ശില്‍പി. നിശ്ചിത സമയത്ത് ഇരു ടീമും രണ്ടു ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
18ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ മോഹന്‍ ബഗാന്‍ ആദ്യ പകുതിയില്‍ രണ്ടു ഗോളിന്റെ ലീഡ് നേടിയശേഷമാണ് മത്സരം കൈവിട്ടത്. ജാസണ്‍ കമ്മിങ്‌സ് (11ാം മിനിറ്റില്‍ പെനാല്‍റ്റി), മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് (45+) എന്നിവരാണ് ബഗാനായി വലകുലുക്കിയത്. രണ്ടാം പകുതിയില്‍ വന്‍തിരിച്ചുവരവാണ് നോര്‍ത്ത് ഈസ്റ്റ് നടത്തിയത്. അലെദ്ദീന്‍ അജറായി (55ാം മിനിറ്റില്‍), പകരക്കാരന്‍ ഗ്വില്ലര്‍മോ ഫെര്‍ണാണ്ടസും (58ാം മിനിറ്റില്‍) എന്നിവരുടെയാണ് ടീം ഗോള്‍ കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ