ന്യൂയോര്‍ക്ക്: ടെന്നീസ് ലോകം സമീപ കാലത്തു കണ്ട വമ്പന്‍ അട്ടിമറികളിലൊന്ന് യുഎസ് ഓപ്പണില്‍ അരങ്ങേറി. സെര്‍ബിയന്‍ ഇതിഹാസവും ഗോള്‍ഡന്‍ സ്ലാമിന്റെ തിളക്കവുമായി എത്തിയ നൊവാക് ജോക്കോവിച് യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ അട്ടിമറിക്കപ്പെട്ടു.
ആര്‍തര്‍ ആഷെ സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ തരിച്ചിരുന്നു പോയ നിമിഷമായിരുന്നു അത്. നിലവിലെ ചാംപ്യന്‍ ജോക്കോവിചിനെ ഓസ്‌ട്രേലിയന്‍ താരം അലെക്‌സി പോപിറിനാണ് അട്ടിമറിച്ചത്. 18 വര്‍ഷത്തിനു ശേഷമാണ് ജോക്കോ യുഎസ് ഓപ്പണിന്റെ നാലാം റൗണ്ട് കാണാതെ പുറത്തേക്ക് പോകുന്നത്. 24 ഗ്രാന്‍ഡ് സ്ലാമുകളുമായി ചരിത്ര നേട്ടത്തിനൊപ്പമുള്ള ജോക്കോ നാളേറെയായി 25ാം ഗ്രാന്‍ഡ് സ്ലാമിനായി ശ്രമിക്കുന്നു. എന്നാല്‍ യുഎസ് ഓപ്പണിലും ആ അനുപമ റെക്കോര്‍ഡ് താരത്തിനു കൈവിടേണ്ടി വന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
കിടിലന്‍ പോരാട്ടമാണ് പോപിറിന്‍ പുറത്തെടുത്തത്. കട്ടയ്ക്ക് നിന്നു പൊരുതിയ താരം നാല് സെറ്റ് പോരിലാണ് ജോക്കോയെ വീഴ്ത്തിയത്. സ്‌കോര്‍: 6-4, 6-4, 2-6, 6-4.
മൂന്നാം സെറ്റില്‍ ജോക്കോ തിരിച്ചെത്തിയെങ്കിലും പോപിറിന്റെ ഫോമിനു മുന്നില്‍ താരത്തിനു പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം മുന്‍ ചാംപ്യന്‍ സ്‌പെയിനിന്റെ യൂത്ത് സെന്‍സേഷന്‍ കാര്‍ലോസ് അല്‍ക്കരാസും അട്ടിമറിക്കപ്പെട്ടിരുന്നു. കിരീട പ്രതീക്ഷയില്‍ മുന്നിലുള്ള താരങ്ങള്‍ പുറത്തായതോടെ പുരുഷ സിംഗിള്‍സില്‍ ഒരു പുതിയ ചാംപ്യനെ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ