'എനിക്ക് കരുത്തായത് നിങ്ങള്‍ തന്ന ഊര്‍ജ്ജം'; ഗുകേഷിന് ജന്മനാട്ടില്‍ വന്‍വരവേല്‍പ്പ്- വിഡിയോ

ഇന്ത്യയുടെ അഭിമാനമായി മാറിയ, ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യന്‍ ഡി ഗുകേഷിന് ജന്മനാട്ടില്‍ വന്‍വരവേല്‍പ്പ്
World chess champion D Gukesh arrives at Chennai airport to a rousing welcome
ഗുകേഷിന് ചെന്നൈ വിമാനത്താവളത്തിൽ നൽകിയ സ്വീകരണംഎക്സ്
Updated on

ചെന്നൈ: ഇന്ത്യയുടെ അഭിമാനമായി മാറിയ, ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യന്‍ ഡി ഗുകേഷിന് ജന്മനാട്ടില്‍ വന്‍വരവേല്‍പ്പ്. സിംഗപ്പൂരില്‍ നടന്ന ഫൈനലില്‍ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തിയാണ് ഗുകേഷിന്റെ നേട്ടം. ലോക ചെസ് ചാംപ്യനായ ശേഷം ആദ്യമായി നാട്ടില്‍ വന്ന ഗുകേഷിനെ ചെന്നൈ വിമാനത്താവളത്തില്‍ തമിഴ്‌നാട് കായികവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

ഗുകേഷ് വരുമെന്ന് അറിഞ്ഞ് നിരവധി ആരാധകരാണ് വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തേയ്ക്ക് വന്ന ഗുകേഷിനെ ഹര്‍ഷാരവം മുഴക്കിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഗുകേഷിനെ കണ്ട നിമിഷത്തിന്റെ സന്തോഷത്തില്‍ പൂക്കള്‍ വിതറിയാണ് ആരാധകര്‍ താരത്തെ വരവേറ്റത്. ലോക ചെസ് ചാംപ്യനായി നാട്ടില്‍ തിരിച്ചെത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് ഗുകേഷ് പറഞ്ഞു. 'ജനങ്ങള്‍ തന്ന ഊര്‍ജ്ജമാണ് എനിക്ക് കരുത്തായത്'- ഗുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ലോക ചെസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് 18കാരന്‍ സ്വന്തമാക്കിയത്. വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമായും ഗുകേഷ് മാറി. 14-ാം ഗെയിമില്‍ ഡിങ് ലിറന്‍ വരുത്തിയ അപ്രതീക്ഷിത പിഴവ് മുതലെടുക്കാന്‍ ഗുകേഷ് എടുത്ത തീരുമാനമാണ് കളിയുടെ ഗതിയും ചെസിന്റെ ചരിത്രവും മാറ്റിയത്. ടൈ ബ്രേക്കറിലേക്ക് നീട്ടി സമ്മര്‍ദ്ദം കൂട്ടാന്‍ നില്‍ക്കാതെ ഡി ഗുകേഷ് ചെക്ക് പറഞ്ഞതോടെ 7.5 എന്ന മാന്ത്രിക സംഖ്യ താരം തൊട്ടു. ഒപ്പം ലോക കിരീടവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com