ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് (കരബാവോ കപ്പ്) പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍, ആഴ്‌സണല്‍, ന്യൂകാസില്‍ യുനൈറ്റഡ് ടീമുകള്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ സതാംപ്ടനേയും ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനേയും ന്യൂകാസില്‍ ബ്രെന്‍ഡ്‌ഫോര്‍ഡിനേയും വീഴ്ത്തിയാണ് അവസാന നാലിലേക്ക് കടന്നത്.
ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളുടെ ബലത്തിലാണ് ലിവര്‍പൂള്‍ ജയം സ്വന്തമാക്കിയത്. സതാംപ്ടന്റെ ആശ്വാസ ഗോള്‍ രണ്ടാം പകുതിയിലായിരുന്നു. 24ാം മിനിറ്റില്‍ ഡാര്‍വിന്‍ ന്യൂനസാണ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്. പിന്നാലെ 32ാം മിനിറ്റില്‍ ഹാര്‍വി ഇലിയറ്റും വല ചലിപ്പിച്ചു. സാതാംപ്ടന്റെ ആശ്വസ ഗോള്‍ കാമറൂണ്‍ ആര്‍ച്ചര്‍ 59ാം മിനിറ്റില്‍ വലയിലാക്കി.
ഗബ്രിയേല്‍ ജെസ്യൂസിന്റെ ഹാട്രിക്കാണ് ആഴ്‌സണലിന്റെ കുതിപ്പിന് ഊര്‍ജമായത്. കടുത്ത പോരില്‍ ക്രിസ്റ്റല്‍ പാലസിനെ 3-2നാണ് ഗണ്ണേഴ്‌സ് വീഴ്ത്തിയത്. 54, 73, 81 മിനിറ്റുകളിലാണ് ജെസ്യൂസ് ഗോളുകള്‍ നേടിയത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ആഴ്‌സണല്‍ ജയിച്ചു കയറിയത്.
ന്യൂകാസില്‍ 3-1നാണ് ബ്രെന്‍ഡ്‌ഫോര്‍ഡിനെ വീഴ്ത്തിയത്. ഇന്ന് ടോട്ടനം- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോരാട്ടത്തില്‍ സെമിയിലെത്തുന്ന നാലാമത്തെ ടീമിനെ അറിയാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക