വാലറ്റത്ത് നിതീഷിന്‍റെ സെഞ്ച്വറി, മാനം രക്ഷിച്ച് ഇന്ത്യ

നേരത്തേ ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് 474 റണ്‍സിന് അവസാനിച്ചു
india-australia-4th test Nitish with a century, Washington Sundar 
completes half-century
നിതീഷ് കുമാര്‍ ഫെയ്‌സ്ബുക്ക്
Updated on

മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റില്‍ വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പില്‍ മാനം കാത്ത് ഇന്ത്യ. നിതീഷ് കുമാര്‍ റെഡ്ഡിയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ ഓസീസ് ഉയര്‍ത്തിയ ഫോളോ ഓണ്‍ ഭീഷണി മറികടന്നു. നിതീഷിനു ശക്തമായ പിന്തുണ നല്‍കിയ വാഷിങ്ടണ്‍ സുന്ദര്‍ അര്‍ധ സെഞ്ച്വറി നേടി. മൂന്നാം ദിനം 20 ഓവര്‍ ശേഷിക്കെ വെളിച്ചക്കുറവു മൂലം കളി നിര്‍ത്തിയപ്പോള്‍ ഒന്‍പതു വിക്കറ്റിന് 358 എന്ന നിലയിലാണ് ഇന്ത്യ. 116 റണ്‍സാണ് നിലവില്‍ ഓസീസിന്‍റെ ലീഡ്.

ടെസ്റ്റ് കരിയറിലെ തന്റെ ആദ്യത്തെ സെഞ്ച്വറി തികച്ച് നിതിഷ് കുമാര്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. പത്ത് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു. താരത്തിന്റെ ഇന്നിങസ്‌ ഒന്‍പത് ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

മറുവശത്ത് അര്‍ധസെഞ്ച്വറിയുമായി(162 പന്തില്‍ 50) വാഷിങ്ടണ്‍ സുന്ദറും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. 50 തികച്ചതിന് പിന്നാലെ ലയോണിന്റെ പന്തില്‍ താരം പുറത്തായി.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യം ഋഷഭ് പന്തിന്റെ വിക്കറ്റാണ് നഷ്ടമായത്. 28 റണ്‍സെടുത്ത പന്തിനെ ബോളണ്ട് പുറത്താക്കി. 17 റണ്‍സെടുത്ത ജഡേജയെ ലിയോണും കൂടാരം കയറ്റിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. 221-7 എന്ന നിലയിലേക്ക് വീണു. എന്നാല്‍ പിന്നീട് ക്രീസിലൊന്നിച്ച നിതീഷ് കുമാറും വാഷിങ്ടണ്‍ സുന്ദറും ടീമിനെ അനായാസം മൂന്നൂറ് കടത്തി.

നാലാം ടെസ്റ്റിന്റെ രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ചിന് 164 റണ്‍സെന്ന നിലയിലായിരുന്നു. നേരത്തേ ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് 474 റണ്‍സിന് അവസാനിച്ചു. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ നായകന്‍ രോഹിത് ശര്‍മ (മൂന്ന്) കമിന്‍സിന് വിക്കറ്റ് സമ്മാനിച്ച് വേഗം മടങ്ങി. രണ്ടാം വിക്കറ്റില്‍ കെ.എല്‍. രാഹുലുമൊത്ത് (24) ജയ്സ്വാള്‍ 43 റണ്‍സിന്റെയും മൂന്നാം വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം (36) 102 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ മികച്ചസ്‌കോറിലേക്ക് നയിക്കുമെന്ന പ്രതീക്ഷയുയര്‍ത്തിയപ്പോഴാണ് റണ്ണൗട്ടായത്. പിന്നാലെ കോഹ് ലിയും നൈറ്റ് വാച്ച്മാന്‍ ആകാശ്ദീപും മടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com