ജയിച്ചു കയറി മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സിയും

ആദ്യ പകുതിയുടെ 26ാം മിനിറ്റില്‍ ബെര്‍ണാര്‍ഡോ സില്‍വയിലൂടെ സിറ്റി ലീഡെടുത്തു. എന്നാല്‍ 35, 37 മിനിറ്റുകളില്‍ ന്യൂകാസില്‍ തിരിച്ചടിച്ചു
​ഗെർഡിയോളയ്ക്കൊപ്പം വിജയം ആഘോഷിക്കുന്ന ഡിബ്രുയ്നെ/ ട്വിറ്റർ
​ഗെർഡിയോളയ്ക്കൊപ്പം വിജയം ആഘോഷിക്കുന്ന ഡിബ്രുയ്നെ/ ട്വിറ്റർ
Published on
Updated on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ക്ക് ജയം. മാഞ്ചസ്റ്റര്‍ സിറ്റി കടുത്ത പോരാട്ടത്തില്‍ ന്യൂകാസില്‍ യുനൈറ്റഡിനെ 2-3നു വീഴ്ത്തി. ചെല്‍സി ഫുള്‍ഹാമിനെതിരായ പോരാട്ടം 1-0ത്തിനു ജയിച്ചു കയറി. 

ആദ്യ പകുതിയുടെ 26ാം മിനിറ്റില്‍ ബെര്‍ണാര്‍ഡോ സില്‍വയിലൂടെ സിറ്റി ലീഡെടുത്തു. എന്നാല്‍ 35, 37 മിനിറ്റുകളില്‍ ന്യൂകാസില്‍ തിരിച്ചടിച്ചു. അലക്‌സാണ്ടര്‍ ഇസാക്, അന്തണി ഗോര്‍ഡന്‍ എന്നിവരാണ് വല ചലിപ്പിച്ചത്. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ സിറ്റി 2-1നു പിന്നില്‍. 

രണ്ടാം പകുതിയുടെ ഏറിയ പങ്കും സിറ്റിയെ പിടിച്ചു നിര്‍ത്താന്‍ ന്യൂകാസിലിനായി. എന്നാല്‍ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ കെവിന്‍ ഡി ബ്രുയ്‌നെ 74ാം മിനിറ്റില്‍ സിറ്റിക്ക് നിര്‍ണായക സമനില സമ്മാനിച്ചു. ഒടുവില്‍ കളി സമനിലയില്‍ തീരുമെന്നു തോന്നിച്ചെങ്കിലും ഇഞ്ച്വറി ടൈമില്‍ ഓസ്‌കാര്‍ ബോബിന്റെ ഗോള്‍ സിറ്റിക്ക് ജയം ഉറപ്പിച്ചു. 

ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് നേടിയ ഗോളിലാണ് ചെല്‍സിയുടെ ജയം. കോള്‍ പാല്‍മര്‍ പെനാല്‍റ്റി വലയിലെത്തിച്ചാണ് ചെല്‍സിയെ ജയിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com