ഒരാള്‍ ഗംഭീര്‍, 2 പേര്‍ കൂടി അന്തിമ പട്ടികയില്‍; ദ്രാവിഡിന്റെ പകരക്കാരന്‍ ഉടന്‍

വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ പോരാട്ടത്തിനു ഇറങ്ങുക പുതിയ കോച്ചിന്റെ തന്ത്രത്തില്‍
 India coach job
ഗംഭീര്‍എക്സ്

മുംബൈ: ടി20 ലോകകപ്പ് നേട്ടത്തോടെ പരിശീലക സ്ഥാനത്തു നിന്നു രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയതോടെ പുതിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ആരെന്ന കാര്യത്തില്‍ സൂചനകളുമായി ബിസിസിഐ സെക്രട്ടറി ജെയ് ഷാ. രണ്ട് പേരുകളാണ് അന്തിമമായി പട്ടികയിലുള്ളതെന്നു ഷാ വ്യക്തമാക്കി.

മുന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററുമായ ഗൗതം ഗംഭീറാണ് പ്രഥമ പരിഗണനയിലുള്ള ഒരാള്‍. മറ്റൊരാള്‍ ഡബ്ല്യുവി രാമനാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവര്‍ക്കൊപ്പം ഒരു വിദേശ കോച്ചിന്റെ പേരും അന്തിമ പട്ടികയിലുള്ളതായി വിവരമുണ്ട്. വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ പരമ്പരയ്ക്ക് പുതിയ പരിശീലകനു കീഴിലായിരിക്കും ഇന്ത്യ കളിക്കാനിറങ്ങുക എന്നാണ് സൂചനകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടുത്തു നടക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിനൊപ്പം വിവിഎസ് ലക്ഷ്മണ്‍ ആയിരിക്കും താത്കാലിക പരിശീലകനായി പോകുക. വരാനിരിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ നേടുകയാണ് ടീമിന്റെ മുന്നിലെ സുപ്രധാന ലക്ഷ്യങ്ങളെന്നു ഷാ കൂട്ടിച്ചേര്‍ത്തു.

 India coach job
കോഹ്‌ലി ഇല്ല, 6 ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍; ഐസിസി ലോകകപ്പ് ഇലവന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com