മൂന്നില്‍ മൂന്നും ഉറുഗ്വെ! പാനമയും പിന്നാലെ, അമേരിക്ക പുറത്ത്

ഗ്രൂപ്പ് സി ചാമ്പ്യന്‍മാരായി ഉറുഗ്വെയും രണ്ടാം സ്ഥാനക്കാരായി പാനമയും കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍
Uruguay tops Group C
സഹ താരങ്ങള്‍ക്കൊപ്പം ഗോള്‍ നേട്ടമാഘോഷിക്കുന്ന മത്യാസ് ഒലിവേര (16)എക്സ്

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഉറുഗ്വെയുടെ അപരാജിത കുതിപ്പ്. തുടരെ മൂന്നാം ജയത്തോടെ ഗ്രൂപ്പ് സി ചാമ്പ്യന്‍മാരായ അവര്‍ ക്വാര്‍ട്ടറില്‍.

ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബൊളീവിയയെ തകര്‍ത്ത് പാനമയും ക്വാര്‍ട്ടറിലെത്തി. രണ്ടാം സ്ഥാനക്കാരായാണ് അവരുടെ മുന്നേറ്റം.

മാഴ്‌സലോ ബിയേല്‍സയുടെ തന്ത്രത്തില്‍ ഇറങ്ങിയ ഉറുഗ്വെ ആതിഥേയരായ അമേരിക്കയെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തിയാണ് തുടരെ മൂന്നാം ജയം സ്വന്തമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കളിയുടെ ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് ഉറുഗ്വെ വിജയ ഗോള്‍ വലയിലിട്ടത്. 66ാം മിനിറ്റില്‍ നാപ്പോളി യുവ പ്രതിരോധ താരം മത്യാസ് ഒലിവേരയാണ് ഉറുഗ്വെയ്ക്ക് വിജയ ഗോള്‍ സമ്മാനിച്ചത്.

മൂന്നടിച്ച് പാനമ

ഒന്നാം പകുതിയില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന പാനമയെ രണ്ടാം പകുതിയില്‍ ബൊളീവിയ സമനിലയില്‍ തളച്ചു. എന്നാല്‍ പിന്നീട് രണ്ട് ഗോളുകള്‍ കൂടി നേടി പാനമ വിജയമുറപ്പിക്കുകയായിരുന്നു.

22ാം മിനിറ്റില്‍ ജോസ് ഫജാര്‍ഡോയാണ് പാനമയ്ക്ക് ലീഡ് സമ്മാനിച്ചത്. 69ാം മിനിറ്റില്‍ ബൊളീവിയ സമനില പിടിച്ചു. ബ്രുണോ മിരാന്‍ഡയാണ് സ്‌കോറര്‍. 79ാം മിനിറ്റില്‍ എഡ്വാര്‍ഡോ ഗുരേരോ ഇഞ്ച്വറി ടൈമില്‍ സെസാര്‍ യാനിസ് എന്നിവര്‍ പന്ത് വലയിലിട്ട് ജയം ഉറപ്പാക്കി.

Uruguay tops Group C
'യങ് ഇന്ത്യ' പറന്നു, സിംബാബ്‌വെയിലേക്ക്; സഞ്ജുവും സംഘവും ബാര്‍ബഡോസില്‍ നിന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com