ക്യാപ്റ്റന്‍ രോഹിത് തന്നെ!

ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടങ്ങള്‍
Rohit Sharma will lead India
രോഹിത് ശര്‍മഎപി

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ സ്ഥാനങ്ങളില്‍ രോഹിത് ശര്‍മ തുടരും. ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടി20 ലോകകപ്പ് ചാമ്പ്യന്‍മാരായതിനു പിന്നാലെ അന്താരാഷ്ട്ര ടി20യില്‍ നിന്നു രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ടി20യില്‍ ഇന്ത്യ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കും. ടെസ്റ്റ്, ഏകദിനങ്ങളില്‍ രോഹിത് തന്നെ തുടരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നു ജെയ് ഷാ വ്യക്തമാക്കി. പാകിസ്ഥാനിലാണ് ചാമ്പ്യന്‍സ് ട്രോഫി പോരാട്ടം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലണ്ടനിലെ ലോര്‍ഡ്‌സിലും നടക്കും.

Rohit Sharma will lead India
യൂറോ, കോപ്പ സെമി ഫൈനല്‍; മത്സരക്രമം അറിയാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com