'ഓസീസിനായി ഇനിയും ക്രീസില്‍ വരാം'- വാതില്‍ തുറന്നിട്ട് വാര്‍ണര്‍

വിരമിക്കല്‍ കുറിപ്പുമായി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍
David Warner keeps door open
ഡേവിഡ് വാര്‍ണര്‍എക്സ്

സിഡ്‌നി: വിരമിക്കല്‍ തീരുമാനം മാറ്റി കളിക്കാന്‍ ഒരുക്കമെന്നു മുന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ്, ഏകദിനങ്ങള്‍ നേരത്തെ അവസാനിപ്പിച്ച വാര്‍ണര്‍ അന്താരാഷ്ട്ര ടി20യില്‍ നിന്നു സമീപ ദിവസമാണ് കളി മതിയാക്കി മടങ്ങിയത്. ടി20 ലോകകപ്പില്‍ നിന്നു ഓസ്‌ട്രേലിയ സെമി കാണാതെ സൂപ്പര്‍ എട്ടില്‍ മടങ്ങിയിരുന്നു. പിന്നാലെയാണ് വാര്‍ണര്‍ ടി20യില്‍ നിന്നു വിരമിച്ചത്.

അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഏകദിന പോരാട്ടത്തില്‍ കളിക്കാനുള്ള സന്നദ്ധതയാണ് താരം അറിയിച്ചത്. ഓസ്‌ട്രേലിയക്ക് ആവശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ വിരമിക്കല്‍ തീരുമാനം മാറ്റി കളിക്കാന്‍ ഒരുക്കമാണെന്നു വാര്‍ണര്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലെ വിരമിക്കല്‍ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.

'ആ അധ്യായം അവസാനിച്ചു. ഇത്രയും കാലം മികവോടെ കളിക്കാന്‍ സാധിച്ചതു തന്നെ അവിശ്വസനീയ അനുഭവമാണ്. എന്റെ ടീം ഓസ്‌ട്രേലിയയാണ്. കരിയറിന്റെ ഭൂരിഭാഗവും ഞാന്‍ ചെലവിട്ടത് ഓസ്‌ട്രേലിയക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിലാണ്. രാജ്യത്തിനു വേണ്ടി കളിച്ചത് അഭിമാനകരമാണ്. എല്ലാ ഫോര്‍മാറ്റിലും 100 പ്ലസ് മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞതാണ് ഹൈലൈറ്റ്. എന്റെ ഭാര്യയുടേയും പെണ്‍ മക്കളുടേയും പിന്തുണയാണ് ഇതു സാധ്യമാക്കിയത്. അവര്‍ക്കു നന്ദി.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ആരാധകരോട്, ഞാന്‍ നിങ്ങളെ രസിപ്പിക്കുകയും ക്രിക്കറ്റിനെ മാറ്റിമറിക്കാന്‍ ശ്രമിച്ചുവെന്നും വിശ്വസിക്കുന്നു. പ്രത്യേകിച്ച് ടെസ്റ്റ് പോരാട്ടങ്ങള്‍. മറ്റു ടീമുകളെ അപേക്ഷിച്ച് വളരെ വേഗം സ്‌കോറുകള്‍ നേടാന്‍ ഞങ്ങള്‍ക്കു സാധിച്ചതു ആരാധകരുടെ പിന്തുണ കൊണ്ടാണ്. അവരില്ലാതെ ഞങ്ങളുടെ ഇഷ്ടത്തിനു ചെയ്യാന്‍ സാധിക്കില്ല. അവര്‍ക്കും എന്റെ നന്ദി.'

'കുറച്ചു കാലം കൂടി ഫ്രാഞ്ചൈസി ക്രിക്കറ്റിലുണ്ടാകും. ആവശ്യമെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസീസിന് വേണ്ടി കളിക്കാനും ഞാന്‍ തയ്യാറാണ്. സഹ താരങ്ങള്‍ക്കും സ്റ്റാഫിനും നന്ദി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ ടീം അവിശ്വസനീയ വിജയങ്ങളാണ് സ്വന്തമാക്കിയത്. പാറ്റ് കമ്മിന്‍സിനും ആന്‍ഡ്രു ഓള്‍ഡ് മാക്കിനും സ്റ്റാഫിനും ഈ വിജയങ്ങള്‍ തുടരാന്‍ സാധിക്കട്ടെ'- വാര്‍ണര്‍ കുറിച്ചു.

David Warner keeps door open
'അതിവേഗ സെഞ്ച്വറി അടിച്ച ബാറ്റ് എന്റേത് അല്ല!'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com