'ഡക്ക് ആയല്ലേ, ആഹാ, നല്ല തുടക്കം'; യുവരാജ് സന്തോഷിച്ചു; വെളിപ്പെടുത്തി അഭിഷേക് ശര്‍മ

രണ്ടാമത്തെ മത്സരത്തില്‍ 47 പന്തില്‍ 100 റണ്‍സ് എടുത്ത് മികച്ച പ്രകടനമാണ് അഭിഷേക് ശര്‍മ നടത്തിയത്
Mentor Yuvraj was very happy when I got out for duck- Abhishek Sharma
അരങ്ങേറ്റത്തില്‍ ഡക്കായപ്പോള്‍ യുവരാജ് സന്തോഷിച്ചു; കാരണമെന്തെന്ന് വെളിപ്പെടുത്തി അഭിഷേക് ശര്‍മഎക്‌സ്

ന്യൂഡല്‍ഹി: സിംബാബ്‌വെക്കെതിരായ ടി20 അരങ്ങേറ്റത്തില്‍ താന്‍ ഡക്കായി പുറത്തായപ്പോള്‍ മെന്റര്‍ യുവരാജ് സിങ് സന്തോഷിച്ചെന്ന് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടി20യില്‍ 13 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ടി20യില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അഭിഷേക് ശര്‍മ റണ്‍സൊന്നും എടുക്കാനാകാതെയാണ് പുറത്തായത്.

എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ 47 പന്തില്‍ 100 റണ്‍സ് എടുത്ത് മികച്ച പ്രകടനമാണ് അഭിഷേക് പുറത്തെടുത്തത്. മത്സരത്തില്‍ ഇന്ത്യ 100 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. മത്സര ശേഷമാണ് തന്റെ മെന്റര്‍ യുവരാജിനെ കുറിച്ച് അഭിഷേക് ശര്‍മയുടെ വെളിപ്പെടുത്തല്‍. ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഭിഷേകിന്റെ വെളിപ്പെടുത്തല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Mentor Yuvraj was very happy when I got out for duck- Abhishek Sharma
സഞ്ജു, യശ്വസി, ദുബെ ഇന്‍, പുറത്താകുന്ന മൂന്ന് പേര്‍ ആരെല്ലാം?; വരുന്ന മൂന്ന് മത്സരങ്ങളില്‍ ടീം ഇന്ത്യയുടെ തന്ത്രം എന്ത്?

'ഞാന്‍ ഇന്നലെയും അദ്ദേഹത്തോട്(യുവരാജ്) സംസാരിച്ചു, ഞാന്‍ പൂജ്യത്തില്‍ പുറത്തായപ്പോള്‍ അദ്ദേഹം വളരെ സന്തോഷിച്ചത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു പക്ഷെ അതൊരു നല്ല തുടക്കമാണെന്ന് കരുതിയിരിക്കാം. എന്നാല്‍ ഇപ്പോള്‍ എന്റെ കുടുംബത്തെപ്പോലെ അദ്ദേഹവും വളരെ സന്തോഷവും അഭിമാനവും ഉള്ളവനായിരിക്കണം,' ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഭിഷേക് പറഞ്ഞു.

23 കാരനായ താരത്തിന്റെ കരിയര്‍ മാറ്റി മറിച്ചതിനു പിന്നില്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും നാട്ടുകാരനുമായ യുവരാജ് സിങിനും നിര്‍ണായക പങ്കുണ്ട്. യുവിക്കൊപ്പമുള്ള പരിശീലനവും അദ്ദേഹം നല്‍കിയ ചില ഉപദേശങ്ങളും തന്റെ ബാറ്റിങ് മെച്ചപ്പെടുത്താന്‍ ഏറെ സഹായിച്ചതായി അഭിഷേക് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com