'അതിവേഗ സെഞ്ച്വറി അടിച്ച ബാറ്റ് എന്റേത് അല്ല!'

സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യില്‍ അഭിഷേക് ശര്‍മ 46 പന്തില്‍ 100 റണ്‍സ്
T20I hundred- Abhishek Sharma
അഭിഷേക് ശര്‍മ എക്സ്

ഹരാരെ: ആദ്യ ടി20യില്‍ ഇന്ത്യയെ ഞെട്ടിച്ച് വിജയം പിടിക്കാന്‍ സിംബാബ്‌വെക്ക് സാധിച്ചു. എന്നാല്‍ രണ്ടാം പോരില്‍ അവര്‍ നിലം തൊട്ടില്ല. ഇന്ത്യയുടെ പുത്തന്‍ താരോദയം അഭിഷേക ശര്‍മയുടെ അതിവേഗ സെഞ്ച്വറി അവരുടെ സകല പ്രതീക്ഷകളേയും തല്ലി മയപ്പെടുത്തി. 46 പന്തില്‍ 100 റണ്‍സ് വാരിയാണ് താരം തിളങ്ങിയത്. എട്ട് സിക്‌സും ഏഴ് ഫോറുമാണ് ആ ബാറ്റില്‍ നിന്നു പിറന്നത്.

കന്നി സെഞ്ച്വറിയടിച്ച ബാറ്റ് സ്വന്തം ബാറ്റല്ല എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അഭിഷേക് ശര്‍മ. പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റ് ഉപയോഗിച്ചാണ് അഭിഷേകിന്റെ സെഞ്ച്വറി നേട്ടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇരുവരും നേരത്തെ ഒരുമിച്ച കളിച്ചിട്ടുണ്ട്. അണ്ടര്‍ 12 വിഭാഗത്തിലുള്ള ടീമിലാണ് മുന്‍പ് ഇരുവരും ഒരുമിച്ച് കളിച്ചത്. ഗില്ലുമായുള്ള സൗഹൃദം മനോഹരമാണെന്നു അഭിഷേക്. ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പട്ടപ്പോള്‍ തന്നെ ആദ്യം വിളിച്ചതും ഗില്ലാണെന്നു അഭിഷേക് വ്യക്തമാക്കി.

T20I hundred- Abhishek Sharma
സനത് ജയസൂര്യ ശ്രീലങ്കയുടെ പുതിയ പരിശീലകന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com