ഇന്ത്യന്‍ ക്രിക്കറ്റിലെ യഥാര്‍ഥ ബാറ്റിങ് ഡോണ്‍; ഗാവസ്‌കറിന് പിറന്നാള്‍ ആശംസകളുമായി പാക് താരങ്ങള്‍

ജാവേദ് മിയാന്‍ദാദ്, സഹീര്‍ അബ്ബാസ്, മുഷ്താഖ് മുഹമ്മദ്, സാദിഖ് മുഹമ്മദ്, ഷൊയ്ബ് മുഹമ്മദ്, മൊഹ്സിന്‍ ഖാന്‍, ഇഖ്ബാല്‍ ഖാസിം തുടങ്ങിയവരാണ് ഗാവസ്‌കറിന് ജന്മദിനാശംസകള്‍ നേര്‍ന്നത്.
He is original batting don of Indian cricket: Pakistan greats wish Gavaskar on birthday .
സുനില്‍ ഗാവസ്‌കര്‍ ഫയല്‍

ഇസ്ലാമബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ യഥാര്‍ഥ ബാറ്റിങ് ഡോണ്‍ സുനില്‍ ഗാവസ്‌കര്‍ ആണെന്ന് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം സഹീര്‍ അബ്ബാസ്. നിരവധി മുന്‍ താരങ്ങളാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ജാവേദ് മിയാന്‍ദാദ്, സഹീര്‍ അബ്ബാസ്, മുഷ്താഖ് മുഹമ്മദ്, സാദിഖ് മുഹമ്മദ്, ഷൊയ്ബ് മുഹമ്മദ്, മൊഹ്സിന്‍ ഖാന്‍, ഇഖ്ബാല്‍ ഖാസിം തുടങ്ങിയവരാണ് ഗാവസ്‌കറിന് ജന്മദിനാശംസകള്‍ നേര്‍ന്നത്.

75 വയസ് പൂര്‍ത്തിയാക്കി, ജീവിതത്തില്‍ നിങ്ങള്‍ ഗംഭീരമായ ഇന്നിങ്‌സ് തൂടരുന്നുവെന്ന് പാക് താരം സഹീര്‍ അബ്ബാസ് പറഞ്ഞു. മികച്ച കമന്റേറ്ററായി ഗാവസ്‌കര്‍ ഇപ്പോഴും തുടരുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ കളിയെ കുറിച്ചുള്ള ഉള്‍ക്കാഴ്ച വിലമതിക്കാനാവാത്തതാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ യഥാര്‍ഥ ബാറ്റിങ് ഡോണ്‍ ഗാവസ്‌കറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ നിന്ന് തങ്ങള്‍ ഒരുപാട് പഠിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറെയും വിരാട് കോഹ്ലിയെയും പോലെയുള്ള ബാറ്റിങ് താങ്ങളെ ഇന്ത്യക്ക് സൃഷ്ടിക്കാനാായത് ഗാവസ്‌കറെ പോലെഒരു റോള്‍ മോഡല്‍ ഉള്ളതുകൊണ്ടാണെന്നും സഹീര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗാവസ്‌കര്‍ മികച്ച ഇന്ത്യന്‍ ബാറ്റര്‍ മാത്രമല്ല, ദയയുള്ള മനുഷ്യനുമാണെന്ന് മിയാന്‍ ദാദ് പറഞ്ഞു. 1992ലെ ലോകകപ്പ് സമയത്ത്് പാകിസ്ഥാന്‍ ടീമിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഞങ്ങള്‍ക്ക് ഉത്തേജനമായിരുന്നു. ഗാവസ്‌കറുടെ ബാറ്റിങ് ടെക്‌നിക്കിന്റെ ആരാധകനാണ് താന്‍ എന്നും മിയാന്‍ദാദ് പറഞ്ഞു. 'ഞങ്ങള്‍ പരസ്പരം കളിക്കുമ്പോഴെല്ലാം ഞങ്ങള്‍ക്ക് ഏറ്റവും വിലപ്പെട്ട വിക്കറ്റ് അദ്ദേഹത്തിന്റെതായിരുന്നു. ജന്മദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു' - മിയാന്‍ ദാദ് പറഞ്ഞു.

ഏഴുപതുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലായിരുന്നു ഗാവസ്‌കറും ബിഷന്‍ സിങ് ബേദിയുമെന്ന് പാക് മുന്‍ ക്യാപ്റ്റന്‍ മുഷ്താഖ് മുഹമ്മദ് പറഞ്ഞു. ഇന്ത്യയ്ക്കായി ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഏകാഗ്രതയും ശ്രദ്ധയും അതിശയകരമായിരുന്നുവെന്ന് മുഹസിന്‍ ഖാന്‍ പറഞ്ഞു. എവിടെ കളിച്ചാലും അദ്ദേഹം ഒരുമതില്‍ പോലെ ഉറച്ചതായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്. അദ്ദേഹത്തിന് ആംസകള്‍ നേരുന്നുവെന്ന് പാക് താരം പറഞ്ഞു.

He is original batting don of Indian cricket: Pakistan greats wish Gavaskar on birthday .
'ഞാനും അവരില്‍ ഒരാള്‍',സമ്മാനത്തുകയില്‍ 2.5 കോടി വേണ്ടെന്ന് ദ്രാവിഡ്; കൈയടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com