യൂറോയിലെ ഇളമുറക്കാരന്‍, മൈതാനത്ത് ചരിത്രമെഴുതുന്ന സ്പാനിഷ് താരം, ലാമിന്‍ യമാല്‍,വിഡിയോ

പ്രായക്കുറവിന്റെ പേരില്‍ ഒരുപിടി റെക്കോര്‍ഡുമായാണ് ഈ സ്‌പെയിന്‍ താരം യൂറോയില്‍ അങ്കം കുറിച്ചത്
Spain's 16-year-old Lamine Yamal
ലാമിന്‍ യമാല്‍എപി

മ്യൂണിക്: യൂറോ കപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സ്പെയിന്‍ മുന്നേറ്റ താരം ലാമിന്‍ യമാല്‍. 16 വയസും 362 ദിവസവുമാണ് യമാലിന്റെ പ്രായം. ഇംഗ്ലണ്ട് അല്ലെങ്കില്‍ നെതര്‍ലാന്‍ഡ്സിനെതിരെ ബെര്‍ലിനില്‍ നടക്കുന്ന ഫൈനലിന് മുമ്പ് യമാലിന് 17 വയസ്സ് തികയും.

സ്വിറ്റ്സര്‍ലന്‍ഡിന്റെ ജോനാന്‍ വോന്‍ലാദനല്‍ 2004 ല്‍ ഫ്രാന്‍സിനെിരെ നേടിയ ഗോളാണ് യമാല്‍ പഴയങ്കഥയാക്കിയത്. അന്ന് 18 വയസും 141 ദിവസവുമായിരുന്നു ജോനാന്റെ പ്രായം. യൂറോ കപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരെ ലോങ് റേഞ്ചര്‍ ഷോട്ടിലൂടെയായിരുന്നു യമാലിന്റെ യൂറോയിലെ ആദ്യ ഗോള്‍. മത്സരത്തിന്റെ 21-ാം മിനിറ്റിലാണ് യമാലിന്റെ ഗോളെത്തിയത്. വിജയം മാത്രമാണ് ഞാന്‍ ചോദിക്കുന്നത്, ജയം, ജയം, മത്സരത്തിലെ താരമായി തെരഞ്ഞെടുത്ത ശേഷം യമാല്‍ പറഞ്ഞു.

പ്രായക്കുറവിന്റെ പേരില്‍ ഒരുപിടി റെക്കോര്‍ഡുമായാണ് ഈ സ്‌പെയിന്‍ താരം യൂറോയില്‍ അങ്കം കുറിച്ചത്. ക്രൊയേഷ്യക്കെതിരെയുള്ള കന്നി അങ്കം 3-0 ത്തിന്റെ തകര്‍പ്പന്‍ ജയത്തോടെ സ്‌പെയിന്‍ ആഘോഷിച്ചപ്പോള്‍ യൂറോയുടെ ചരിത്രത്തില്‍ കളിച്ച ഏറ്റവും പ്രായം പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് യമാല്‍ നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Spain's 16-year-old Lamine Yamal
സഞ്ജു ഇന്ന് കളിച്ചേക്കും, ഏത് പൊസിഷനില്‍?; മറ്റു മാറ്റങ്ങള്‍ക്കുള്ള സാധ്യത ഇങ്ങനെ

പതിനഞ്ചാം വയസില്‍ സ്പാനിഷ് ലീഗില്‍ ഇറങ്ങിയതോടെ ബാഴ്സലോണയുടെ ഈ കൗമാര താരം മറ്റൊരു റെക്കോര്‍ഡും അടിച്ചെടുത്തിരുന്നു. ലീഗില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡാണ് താരം കുറിച്ചത്.

ഇത് കൂടാതെ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവും സ്‌പെയിന്‍ ജഴ്‌സിയില്‍ ഗോള്‍ നേടിയ പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡും ലാമിന്‍ യമാല്‍ തന്നെയാണ്. ഫുട്‌ബോള്‍ ആവേശത്തിനിടയില്‍ വ്യക്തിപരമായ ഒരു നേട്ടം യമാല്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഹൈസ്‌കൂള്‍ പരീക്ഷ പാസായെന്നാണ് യമാല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com