പക്ഷിയല്ല, വിമാനവുമല്ല... ഇത് പറക്കും ബിഷ്‌ണോയ്! സൂപ്പര്‍ ക്യാച്ച് വൈറല്‍ (വീഡിയോ)

ഇന്ത്യ- സിംബാബ്‍വെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നില്‍
Ravi Bishnoi brilliant catch
ബിഷ്ണോയ് ക്യാച്ചെടുക്കുന്നുസ്ക്രീന്‍ ഷോട്ട്

ഹരാരെ: സിംബാബ്‌വെക്കെതിരായ മൂന്നാം ടി20യില്‍ സ്പിന്നര്‍ രവി ബിഷ്‌ണോയ് എടുത്ത പറക്കും ക്യാച്ചിന്റെ ദൃശ്യങ്ങള്‍ വൈറല്‍. ഇന്ത്യ 23 റണ്‍സ് വിജയം സ്വന്തമാക്കി പരമ്പരയില്‍ 2-1നു മുന്നിലെത്തി.

മത്സരത്തിന്റെ മൂന്നാം ഓവറിലാണ് ഈ സ്‌പൈഡര്‍ മാന്‍ ക്യാച്ച്. ആവേശ് ഖാന്‍ എറിഞ്ഞ പന്തില്‍ ബ്രയാന്‍ ബെന്നറ്റിനെയാണ് ബിഷ്‌ണോയ് അമ്പരപ്പിക്കുന്ന ക്യാച്ചില്‍ പുറത്താക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉയര്‍ന്നു ചാടി പിന്നിലേക്ക് ആഞ്ഞാണ് താരം ക്യാച്ചെടുത്ത്. ഒരുവേള ബ്രയാന്‍ ബെന്നറ്റ് ക്രീസില്‍ അല്‍പ്പ നേരം അമ്പരപ്പോടെ നിന്ന ശേഷമാണ് കളം വിട്ടത്.

Ravi Bishnoi brilliant catch
ടി20യില്‍ പുതു ചരിത്രമെഴുതി ടീം ഇന്ത്യ; ഒരിക്കലും മായാത്ത അനുപമ റെക്കോര്‍ഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com