'ദി സ്‌പെഷ്യല്‍ വണ്‍' ഇനി തുര്‍ക്കിയില്‍; മൗറീഞ്ഞോ ഫെനര്‍ബാചെ പരിശീലകന്‍

രണ്ട് വര്‍ഷത്തെ കരാറിലാണ് മൗറീഞ്ഞോ സ്ഥാനമേല്‍ക്കുന്നത്
Fenerbahçe- Mourinho new head coach
മൗറീഞ്ഞോ ട്വിറ്റര്‍

ഇസ്താംബുള്‍: കോച്ചിങ് കരിയറില്‍ പുതിയ അധ്യായത്തിനു തുടക്കമിടാന്‍ ഒരുങ്ങി ഹോസെ മൗറീഞ്ഞോ. തുര്‍ക്കിയിലെ വമ്പന്‍ ടീം ഫെനര്‍ബാചെയുടെ പുതിയ പരിശീലകനായി മൗറീഞ്ഞോ സ്ഥാനമേറ്റു. ഇറ്റാലിയന്‍ കരുത്തരായ റോമയില്‍ നിന്നു ഈ വര്‍ഷം ആദ്യം മൗറീഞ്ഞോ പുറത്താക്കപ്പെട്ടിരുന്നു. പിന്നീട് കുറച്ചു മാസമായി മൗറീഞ്ഞോ ഒരു ടീമിനേയും പരിശീലിപ്പിച്ചിട്ടില്ല. പിന്നാലെയാണ് പുതിയ സീസണിലേക്ക് മൗറീഞ്ഞോ ശ്രദ്ധേയ തീരുമാനം എടുത്തത്.

രണ്ട് വര്‍ഷത്തെ കരാറിലാണ് മൗറീഞ്ഞോ സ്ഥാനമേല്‍ക്കുന്നത്. കരാര്‍ ഒരു വര്‍ഷം കൂടി വേണമെങ്കില്‍ നീട്ടാമെന്ന വ്യവസ്ഥയുമുണ്ട്.

പോര്‍ട്ടോ, ഇന്റര്‍ മിലാന്‍, ചെല്‍സി, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ടോട്ടനം ഹോട്‌സ്പര്‍ ടീമുകളെ നേരത്തെ പരിശീലിപ്പിച്ചയാളാണ് ഫുട്‌ബോള്‍ ലോകത്ത് 'ദി സ്‌പെഷ്യല്‍ വണ്‍' എന്നറിയപ്പെടുന്ന മൗറീഞ്ഞോ. പോര്‍ട്ടോ, ഇന്റര്‍ മിലാന്‍ ടീമുകളെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കാന്‍ മൗറീഞ്ഞോയ്ക്ക് സാധിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ യുവേഫ യൂറോപ്പ ലീഗ് കിരീടത്തിലേക്കും റോമയെ യുവേഫ കോണ്‍ഫറന്‍സ് ലീഗ് കിരീടത്തിലേക്കും നയിക്കാന്‍ മൗറീഞ്ഞോയ്ക്ക് സാധിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ ഇക്കഴിഞ്ഞ സീസണില്‍ റോമയ്ക്ക് കാര്യമായ മുന്നേറ്റം നടത്താന്‍ സാധിക്കാതെ വന്നതോടെ ജനുവരിയില്‍ റോമ മൗറീഞ്ഞോയെ പുറത്താക്കി. പിന്നീട് ഒരു ടീമിലേക്കും മൗറിഞ്ഞോ പോയില്ല.

തുര്‍ക്കി ലീഗില്‍ ഗലാത്‌സരെയ്ക്ക് പിന്നില്‍ ഇത്തവണ രണ്ടാം സ്ഥാനത്താണ് ഫെനര്‍ബാചെ ഫിനിഷ് ചെയ്തത്. അവര്‍ ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്തും ഉറപ്പാക്കി നില്‍ക്കുന്നു. 2014ലാണ് ഫെനര്‍ബാചെ തുര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ കിരീടം നേടുന്നത്. പിന്നീട് നേട്ടമില്ല. ഇത്തവണ നേരിയ വ്യത്യാസത്തിലാണ് അവര്‍ ഗലാത്‌സരെയ്ക്ക് പിന്നില്‍ രണ്ടാമതായത്. ഇരു ടീമുകളും തമ്മില്‍ മൂന്ന് പോയിന്റ് വ്യത്യാസം. ഒരു കളി മാത്രമാണ് ഫെനര്‍ബാചെ ഇത്തവണ ലീഗില്‍ തോറ്റത്.

Fenerbahçe- Mourinho new head coach
'കരീബിയന്‍ സംഗീതം, ഡിജെ!'- ലോകകപ്പ് ഉദ്ഘാടനം ത്രസിപ്പിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com