ഉറപ്പിച്ചു, ഗംഭീര്‍ തന്നെ ഇന്ത്യന്‍ കോച്ച്?

സ്ഥാനം ഏറ്റെടുക്കാമെന്നു സമ്മതമറിയിച്ചതായി റിപ്പോര്‍ട്ടുകള്‍
Gambhir next India head coach
ഗൗതം ഗംഭീര്‍ട്വിറ്റര്‍

മുംബൈ: രാഹുല്‍ ദ്രാവിഡിനു പകരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് ആരെന്ന ചോദ്യത്തിനു വിരാമമായതായി സൂചനകള്‍. ഇടവേളയ്ക്ക് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു ഐപില്‍ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക തന്ത്രമൊരുക്കിയ മെന്റര്‍ ഗൗതം ഗംഭീര്‍ സ്ഥാനമേറ്റെടുക്കാന്‍ സമ്മതമറിയിച്ചതായി റിപ്പോര്‍ട്ടുകള്‍.

ഏകദിന, ടി20 ലോകകപ്പുകള്‍ ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഗംഭീര്‍ പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷ നല്‍കിയിരുന്നില്ല. എന്നാല്‍ മുന്‍ ഓപ്പണറുമായി കഴിഞ്ഞ ദിവസം ബിസിസിഐ സെക്രട്ടറി ജയ് ഷാ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ഗംഭീര്‍ ഉത്തരവാദിത്വ ഏറ്റെടുക്കാമെന്നു സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് ഫോര്‍മലായി തന്നെ അപേക്ഷ ക്ഷണിച്ചിരുന്നു. മെയ് 27നാണ് അപേക്ഷ നല്‍കേണ്ട അവസാന തീയതിയായി തീരുമാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെയാണ് ഐപിഎല്‍ കിരീടത്തിലേക്ക് ടീമിനെ നയിച്ച് ഗംഭീര്‍ വീണ്ടും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായത്. പിന്നാലെ ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനാകുമെന്ന തരത്തിലും വന്‍ ചര്‍ച്ചകള്‍ നടന്നു.

കിരീട നേട്ടത്തിനു പിന്നാലെ കെകെആര്‍ ടീം ഉടമ ഷാരൂഖ് ഖാന്‍ ഗൗതം ഗംഭീറിനോടു പത്ത് വര്‍ഷം ടീമില്‍ തുടരാന്‍ ആവശ്യപ്പെട്ട് ബ്ലാങ്ക് ചെക്ക് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെ ഇന്ത്യന്‍ കോച്ചായി ഗംഭീര്‍ എത്തില്ലെന്ന അഭ്യൂഹങ്ങളും വന്നു. എന്നാല്‍ ദേശീയ ടീം പരിശീലക സ്ഥാനം ഗംഭീര്‍ ഏറ്റെടുക്കാന്‍ സമ്മതമറിയിച്ചുവെന്നാണ് ഒടുവില്‍ വരുന്ന വാര്‍ത്തകള്‍.

Gambhir next India head coach
'നേപ്പാളും നെതര്‍ലന്‍ഡ്‌സും വമ്പന്‍മാരെ ഞെട്ടിക്കും'- ഗില്‍ക്രിസ്റ്റിന്റെ മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com