കോഹ്‌ലിക്ക് പകരം സഞ്ജു? ഇന്ത്യ- ബംഗ്ലാദേശ് സന്നാഹ മത്സരം ഇന്ന്

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ നാലില്‍ മൂന്ന് പോരാട്ടങ്ങളും ഇതേ പിച്ചില്‍
India vs Bangladesh
പിച്ച് പരിശോധിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡുംട്വിറ്റര്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ നാളെ തുടങ്ങാനിരിക്കെ ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തിനു ഇറങ്ങുന്നു. ബംഗ്ലാദേശാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം ഇന്ന് രാത്രി എട്ട് മണിക്കാണ് പോരാട്ടം. ന്യൂയോര്‍ക്കിലെ നസോ കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയമാണ് വേദി.

ഐപിഎല്ലിനു ശേഷം കഴിഞ്ഞ ദിവസം യുഎസ്എയില്‍ എത്തിയ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ഇന്ന് കളിക്കില്ല. മൂന്നാം നമ്പറില്‍ കോഹ്‌ലിക്ക് പകരം മലയാളി താരം സഞ്ജു സാംസണിനാണ് സാധ്യത.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്ക് സ്‌റ്റേഡിയത്തില്‍ ആദ്യമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ലോകകപ്പിലെ നാല് ഗ്രൂപ്പ് പോരാട്ടങ്ങളില്‍ മൂന്നും ഇന്ത്യ കളിക്കുന്ന ഈ പിച്ചിലാണ്. അതിനാല്‍ തന്നെ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് സാഹചര്യങ്ങള്‍ വിലയിരുത്താനുള്ള അവസരം കൂടിയുണ്ട്.

ജൂണ്‍ അഞ്ചിനാണ് ഇന്ത്യ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരിന് ഇറങ്ങുന്നത്. ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡാണ് എതിരാളികള്‍. പിന്നാലെ ഒന്‍പതിനാണ് ചിരവൈരികളായ പാകിസ്ഥാനുമായുള്ള ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടം.

India vs Bangladesh
ആക്രമണ ഭീഷണി; ഇന്ത്യ- പാക് ലോകകപ്പ് പോരിന് അധിക സുരക്ഷ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com