മിന്നു ഇല്ല, ആശയും സജനയും കളിക്കും; ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ്, ഏകദിന, ടി20 പോരാട്ടങ്ങള്‍
India's squad
ഇന്ത്യന്‍ ടീംട്വിറ്റര്‍

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ ആശ ശോഭന ഏകദിന, ടി20 ടീമുകളിലും സജന സജീവന്‍ ടി20 ടീമിലും ഇടംപിടിച്ചു. അതേസമയം മറ്റൊരു മലയാളി താരമായ മിന്നും മണി ഒരു ടീമിലും സ്ഥാനം നേടിയില്ല.

ഒരു ടെസ്റ്റ് മത്സരവും മൂന്ന് വീതം പോരാട്ടങ്ങളടങ്ങിയ ഏകദിന, ടി20 പരമ്പരകളാണ് ഇന്ത്യന്‍ പര്യടനത്തില്‍ ദക്ഷിണാഫ്രിക്ക കളിക്കുന്നത്. ജൂണ്‍ 28നാണ് ഏക ടെസ്റ്റ് ആരംഭിക്കുന്നത്.

ജൂണ്‍ 16, 19, 23 തീയതികളിലാണ് കദിന പോരാട്ടങ്ങള്‍. വേദി ബംഗളൂരു. ടെസ്റ്റും ടി20 പോരാട്ടങ്ങള്‍ക്കും വേദി ചെന്നൈയാണ്. ജൂലൈ 5, 7, 9 തീയിതികളിലാണ് ടി20 പോരാട്ടങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏകദിന ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമ ഛേത്രി, ദയാളന്‍ ഹേമലത, രാധ യാദവ്, ആശ ശോഭന, ശ്രേയങ്ക പാട്ടീല്‍, സൈക ഇഷാഖ്, പൂജ വസ്ത്രാകര്‍, രേണുക സിങ്, അരുന്ധതി റെഡ്ഡി, പ്രിയ പുനിയ.

ടെസ്റ്റ് ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ഷെഫാലി വര്‍മ, ശുഭ സതീഷ്, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമ ഛേത്രി, ദീപ്തി ശര്‍മ, സ്‌നേഹ് റാണ, സൈക ഇഷാഖ്, രാജേശ്വരി ഗെയ്ക്‌വാദ്, പൂജ വസ്ത്രാകര്‍, രേണുക സിങ്, അരുന്ധതി റെഡ്ഡി, മേഘ്‌ന സിങ്, പ്രിയ പുനിയ.

ടി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ഷെഫാലി വര്‍മ, ദയാളന്‍ ഹേമലത, ഉമ ഛേത്രി, റിച്ച ഘോഷ്, ദീപ്തി ശര്‍മ, സജന സജീവന്‍, ജെമിമ റോഡ്രിഗസ്, രാധ യാദവ്, ആശ ശോഭന, ശ്രേയങ്ക പാട്ടീല്‍, രാധ യാദവ്, അമന്‍ജോത് കൗര്‍, പൂജ വസ്ത്രാകര്‍, രേണുക സിങ്, അരുന്ധതി റെഡ്ഡി.

India's squad
വെംബ്ലിയില്‍ സൂപ്പര്‍ ക്ലൈമാക്‌സ്! റയലോ, ബൊറൂസിയയോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com