കിങ്‌സ് കപ്പും കൈവിട്ടു; കരഞ്ഞ് മൈതാനം വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; അല്‍ഹിലാലിന് കിരീടം, വിഡിയോ

ഗോളി ബോണോയുടെ മികവിലാണ് അല്‍ ഹിലാല്‍ വിജയത്തേരിലേറിയത്.
King’s Cup Al Hilal beats Al Nassr 5-4 on penalties
കിങ്‌സ് കപ്പും കൈവിട്ടു; കരഞ്ഞ് മൈതാനം വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; അല്‍ഹിലാലിന് കിരീടം, വിഡിയോ എക്‌സ്

ജിദ്ദ: സൗദി കിങ്‌സ് കപ്പ് ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിനെ തോല്‍പ്പിച്ച് അല്‍ ഹിലാലിന് കിരീടം. 5-4ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആയിരുന്നു അല്‍ ഹിലാലിന്റെ ജയം.

നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ ആയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇതോടെയാണ് ഫൈനല്‍ പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

മത്സരത്തിന്റെ ഏഴാം മിനുറ്റില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ച് അല്‍ ഹിലാലിനെ മുന്നിലെത്തിച്ചപ്പോള്‍ ഐമന്‍ യഹ്യയിലൂടെ 88-ാം മിനുറ്റിലാണ് അല്‍ നസര്‍ സമനില പിടിച്ചത്. ഗോളി ബോണോയുടെ മികവിലാണ് അല്‍ ഹിലാല്‍ വിജയത്തേരിലേറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

King’s Cup Al Hilal beats Al Nassr 5-4 on penalties
ആക്രമണ ഭീഷണി; ഇന്ത്യ- പാക് ലോകകപ്പ് പോരിന് അധിക സുരക്ഷ

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അല്‍ നസറിനായി കിങ്സ് കപ്പ് ഫൈനലിന്റെ രണ്ട് പാദങ്ങളിലും ഗോളുകള്‍ കണ്ടെത്താനായില്ല. ബൈസിക്കിള്‍ കിക്കെടുത്ത ക്രിസ്റ്റ്യാനോടെയുടെ കിക്കും പോസ്റ്റില്‍ തട്ടി മടങ്ങി.

തുടര്‍ന്നങ്ങോട്ട് അല്‍ നസ്ര്‍ അവസരങ്ങള്‍ പലതും നഷ്ടമാക്കി. കിരീടം കൈവിട്ടതോടെ വൈകാരികമായാണ് റൊണാള്‍ഡോ സ്റ്റേഡിയം വിട്ടത്. റോണോ മൈതാനത്ത് കിടന്ന് കരയുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. അല്‍ നസറിനെ പിന്നിലാക്കി സൗദി പ്രൊ ലീഗ് കിരീടവും അല്‍ ഹിലാല്‍ നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com