വെംബ്ലിയില്‍ സൂപ്പര്‍ ക്ലൈമാക്‌സ്! റയലോ, ബൊറൂസിയയോ?

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്
Luka Modric and Marco Reus
ലൂക്ക മോഡ്രിച്ചും മാര്‍ക്കോ റൂസുംട്വിറ്റര്‍

ലണ്ടന്‍: യൂറോപ്പിലെ ക്ലബ് പോരാട്ടങ്ങളുടെ ഈ സീസണിലെ ക്ലൈമാക്‌സ് ഇന്ന്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്ന് ക്ലാസിക്ക് പോരാട്ടം. ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ സ്പാനിഷ് അതികായരായ റയല്‍ മാഡ്രിഡ് ജര്‍മന്‍ കരുത്തര്‍ ബൊറൂസിയ ഡോര്‍ട്മുണ്ടുമായി ഏറ്റുമുട്ടും.

14 കിരീടങ്ങളുമായി ചാമ്പ്യന്‍സ് ലീഗില്‍ റെക്കോര്‍ഡ് കുതിപ്പ് നടത്തുന്ന ടീമാണ് റയല്‍. സമീപത്തൊന്നും ഈ നേട്ടത്തില്‍ അവരെ വെല്ലാന്‍ ആരുമില്ല. അവര്‍ 15ാം കിരീടം നേടാനുള്ള ശ്രമത്തിലാണ്.

1997ലാണ് ബൊറൂസിയ ഡോര്‍ട്മുണ്ട് അവസാനമായി ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത്. 27 വര്‍ഷമായി അവര്‍ ഈ കിരീടം കൊതിക്കുന്നു. 2012-13 സീസണില്‍ ഫൈനലിലെത്താന്‍ ബൊറൂസിയക്ക് സാധിച്ചെങ്കിലും അന്ന് ജര്‍മന്‍ വമ്പന്‍മാര്‍ തന്നെയായ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ടു.

ഇത്തവണ സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്താണ് റയല്‍ കലാശപ്പോരിനെത്തുന്നത്. ബൊറൂസിയ പിഎസ്ജിയേയും വീഴ്ത്തി.

ക്രൂസും റൂസും

ജര്‍മന്‍ ഫുട്‌ബോള്‍ സംഭാവന ചെയ്ത മധ്യനിരയിലെ കാവ്യാത്മക സാന്നിധ്യങ്ങളാണ് ടോണി ക്രൂസും മാര്‍ക്കോ റൂസും. ക്രൂസ് റയലിലും റൂസ് ബൊറൂസിയക്കായും കളിക്കുന്നു. ഇരുവരും ഈ സീസണോടെ ക്ലബുകളുടെ പടിയിറങ്ങുകയാണ്. ക്രൂസ് സജീവ ഫുട്‌ബോളില്‍ നിന്നു വിരമിക്കാനുള്ള ഒരുക്കത്തിലാണ്. റൂസ് മറ്റൊരു ടീമില്‍ ഇനിയും കളിച്ചേക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിനിഷ്യസ് ജൂനിയര്‍, മാറ്റ് ഹമ്മല്‍സ്

റയലിന്റെ ഇത്തവണത്ത ഫൈനല്‍ പ്രവേശത്തില്‍ നിര്‍ണായകമായത് സെമിയില്‍ വിനിഷ്യസ് ജൂനിയര്‍ പുറത്തെടുത്ത പ്രകടനമാണ്. ബൊറൂസിയയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായത് അവരുടെ പ്രതിരോധ മികവാണ്. അതില്‍ തന്നെ മാറ്റ് ഹമ്മല്‍സിന്റെ സാന്നിധ്യം എതിര്‍ നിരയ്ക്കുണ്ടാക്കിയ തലവേദന ചില്ലറയല്ല. ഇന്ന് വിനിഷ്യസ് ജൂനിയറിനെ ഹമ്മല്‍സ് പൂട്ടുമോ എന്നത് കിരീടം ആര്‍ക്കെന്നു നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്.

എംറെ ചാന്‍, ജൂഡ് ബെല്ലിങ്ഹാം

വിനിഷ്യസിനെപ്പോലെ റയലിന്റെ ഇത്തവണത്തെ കുതിപ്പില്‍ നിര്‍ണായകമാണ് ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിന്റെ പ്രകടനം. ഗോളടിച്ചും അടിപ്പിച്ചും താരം പല ഘട്ടത്തിലും റയലിന്റെ രക്ഷക്കെത്തി. ബെല്ലിങ്ഹാമിനെ പൂട്ടാന്‍ ബൊറൂസിയ നിയോഗിക്കുക ഡിഫന്‍സീവ് മിഡായി കളിക്കുന്ന പരിചയ സമ്പത്തുള്ള ജര്‍മന്‍ താരം എംറെ ചാനിനെയാണ്. ഇരുവരും നേരത്തെ ഒരുമിച്ച് ബൊറൂസിയയില്‍ കളിച്ചിട്ടുമുണ്ട്.

നിക്ക്‌ലസ് ഫുള്‍ക്രൂഗ്, അന്റോണിയോ റൂഡിഗര്‍

ജര്‍മന്‍ താരങ്ങളായ ബൊറൂസിയയുടെ നിക്ക്‌ലസ് ഫുള്‍ക്രൂഗും റയലിന്റെ അന്റോണിയോ റൂഡിഗറും നേര്‍ക്കുനേര്‍ വരുന്നതും ഇന്നത്തെ പോരിനെ ശ്രദ്ധേയമാക്കുന്നു. ബൊറൂസിയയെ ഫൈനലില്‍ എത്തിക്കുന്നതില്‍ ഫുള്‍ക്രൂഗിന്റെ ഗോളടി മികവ് നിര്‍ണായകമായിരുന്നു. റയലിന്റെ പ്രതിരോധത്തിലെ കരുത്താണ് റൂഡിഗര്‍. ഫുള്‍ക്രൂഗിനെ റൂഡികര്‍ പൂട്ടുമോ അതോ കോട്ട പൊളിച്ച് താരം ഗോളടിക്കുമോ എന്നത് കാത്തിരുന്നു കാണാം.

Luka Modric and Marco Reus
കോഹ്‌ലിക്ക് പകരം സഞ്ജു? ഇന്ത്യ- ബംഗ്ലാദേശ് സന്നാഹ മത്സരം ഇന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com