ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തെ വീഴ്ത്തി; അമിത് പംഗലിനു ഒളിംപിക്‌സ് യോഗ്യത

ബോക്‌സിങ് ലോക യോഗ്യതാ പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറി പാരിസ് ഒളിംപിക്സിന്
Amit Panghal Olympics ticket
അമിത് പംഗല്‍ട്വിറ്റര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്‌സിങ് താരം അമിത് പംഗലിനു ഒളിംപിക്‌സ് യോഗ്യത. ലോക യോഗ്യതാ പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറിയാണ് താരം പാരിസ് ടിക്കറ്റ് ഉറപ്പിച്ചത്.

51 കിലോ വിഭാഗത്തിലാണ് താരം മുന്നേറിയത്. ക്വാര്‍ട്ടറില്‍ ചൈനയുടെ ലിയു ചുവാങിനെ വീഴ്ത്തിയാണ് അമിത് സെമിയിലേക്ക് കടന്നത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഏക ഇന്ത്യന്‍ ബോക്‌സറാണ് അമിത്. കരിയറിലെ രണ്ടാം ഒളിംപിക്‌സിനാണ് താരം ഒരുങ്ങുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിഷാന്ത് ദേവ് (71 കിലോ), നിഖാത് സരീന്‍ (50 കിലോ), പ്രീതി പവാര്‍ (54 കിലോ), ലോവ്‌ലിന്‍ ബോര്‍ഗോഹെയ്ന്‍ (75 കിലോ) എന്നിവരാണ് അമിതിനു മുന്‍പ് പാരിസ് ഒളിംപിക്‌സിനു യോഗ്യത നേടിയ ഇന്ത്യന്‍ ബോക്‌സിങ് താരങ്ങള്‍.

Amit Panghal Olympics ticket
കാള്‍സനു പിന്നാലെ ലോക രണ്ടാം നമ്പര്‍ താരം കരുവാനയേയും ഞെട്ടിച്ച് പ്രഗ്നാനന്ദ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com