ഉദ്ഘാടന മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി കാനഡ; അമേരിക്കയ്ക്ക് 195 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ അമേരിക്കയ്ക്ക് മുന്നില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി കാനഡ
ICC T20 WORLD CUP
വെടിക്കെട്ട് ബാറ്റിങ്ങുമായി കാനഡimage credit: T20 World Cup

ഡല്ലാസ്: ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ അമേരിക്കയ്ക്ക് മുന്നില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി കാനഡ. നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് ആണ് കാനഡ നേടിയത്.

ടോസ് നേടിയ അമേരിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കാനഡയ്ക്ക് വേണ്ടി നവ്‌നീത് ധലിവാള്‍ (61 റണ്‍സ്), നിക്കോളാസ് കീര്‍ട്ടണ്‍ (51) എന്നിവരാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. 44 പന്തില്‍ നിന്നാണ് നവ്‌നീത് 61 റണ്‍സ് നേടിയത്. ആറു ബൗണ്ടറികളുടെയും മൂന്ന് സിക്‌സുകളുടെയും അകമ്പടിയോടെയായിരുന്നു 61 റണ്‍സ്. കീര്‍ട്ടണ്‍ 31 പന്തില്‍ നിന്നാണ് അര്‍ധശതകം തികച്ചത്. രണ്ട് സിക്‌സിന്റെയും മൂന്ന് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ഇന്നിംഗ്‌സ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അവസാന ഓവറുകളില്‍ 16 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ് മോവ വെട്ടിക്കെട്ട് ബാറ്റിങ് ആണ് പുറത്തെടുത്തത്.

ICC T20 WORLD CUP
വെംബ്ലിയില്‍ വെള്ളക്കുപ്പായക്കാര്‍ തന്നെ രാജാക്കന്‍മാര്‍; ചാമ്പ്യന്‍സ് ലീഗില്‍ റയലിന് 15ാം കിരീടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com