ടി20 ലോകകപ്പ്; പിടിച്ചു നിന്ന് പപ്പുവ ന്യു ഗിനിയ, വിന്‍ഡീസിന് ലക്ഷ്യം 137 റണ്‍സ്

പപ്പുവ ന്യു ഗിനിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ്
West Indies restrict
വിന്‍ഡീസ് ടീംട്വിറ്റര്‍

പ്രൊവിഡന്‍സ്: ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരിനിറങ്ങിയ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനു 137 റണ്‍സ് വിജയ ലക്ഷ്യം. പപ്പുവ ന്യു ഗിനിയക്കെതിരെ ടോസ് നേടി വിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ പപ്പുവ ന്യു ഗിനിയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് കണ്ടെത്തി.

പപ്പുവ ന്യു ഗിനിയക്കായി സീസ് ബവു അര്‍ധ സെഞ്ച്വറി നേടി. താരം 43 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്തു. പുറത്താകാതെ 18 പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 27 റണ്‍സെടുത്ത കിപ്ലിന്‍ ഡോറിഗയാണ് സ്‌കോര്‍ ഈ നിലയ്‌ക്കെത്തിച്ചത്. ക്യാപ്റ്റന്‍ അസദുല്ല വാല 21 റണ്‍സെടുത്തു. താരം രണ്ട് ഫോറും ഒരു സിക്‌സും പറത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിന്‍ഡീസിനായി ആന്ദ്ര റസ്സല്‍, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. അകീല്‍ ഹുസൈന്‍, റൊമാരിയോ ഷെഫേഡ്, ഗുഡാകേഷ് മോട്ടി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

West Indies restrict
ടി20 ലോകകപ്പ്; ടോസ് വിന്‍ഡീസിന്, ആദ്യം ബൗള്‍ ചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com