'നിര്‍ഭയനായിരിക്കുക' എന്നതാണ് പ്രധാനം; ഇന്ത്യന്‍ ടീം പരിശീലകനാകുക വലിയ ബഹുമതി: ഗൗതം ഗംഭീര്‍

'സന്തോഷകരമായ ഡ്രസ്സിംഗ് റൂം വിജയിക്കുന്ന ഡ്രസ്സിംഗ് റൂമില്‍ അവസാനിക്കുന്നു'
gautham gambhir
ഇന്ത്യന്‍ ടീം പരിശീലകനാകുക വലിയ ബഹുമതി: ഗൗതം ഗംഭീര്‍ ഫയൽ

അബുദാബി: ഇന്ത്യന്‍ ദേശീയ ടീം പരിശീലകനാക്കിയാല്‍ അത് വലിയ ബഹുമതിയായി കണക്കാക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് ഏറെ ഇഷ്ടപ്പെടുന്നു. ദേശീയ ടീമിന്റെ കോച്ചായി നിയമിച്ചാല്‍ അതിനേക്കാള്‍ വലിയ ബഹുമതി തനിക്ക് കിട്ടാനില്ല. 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ളവരെയും പ്രതിനിധീകരിക്കുന്നു. ഗൗതം ഗംഭീര്‍ പറഞ്ഞു.

അബുദാബിയിലെ മെഡോര്‍ ഹോസ്പിറ്റലില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോഴാണ് ഗംഭീര്‍ മനസ്സു തുറന്നത്. ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ആകുമോയെന്ന് നിരവധി പേരാണ് ചോദിക്കുന്നത്. എന്നാല്‍ ആ ചോദ്യത്തിന് ഇപ്പോള്‍ മറുപടി പറയാനില്ലെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഇന്ത്യ ലോകകപ്പ് നേടിയതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

140 കോടി ഇന്ത്യക്കാരാണ് ഇന്ത്യ ലോകകപ്പ് നേടുന്നതിനായി പ്രാര്‍ത്ഥിക്കുന്നത്. കളിക്കാര്‍ അവരെ പ്രതിനിധീകരിക്കുന്നു. നിര്‍ഭയനായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുള്ളപ്പോള്‍ ഇന്ത്യ ലോകകപ്പ് നേടുമെന്നും ഗംഭീര്‍ പറഞ്ഞു.

gautham gambhir
വിറപ്പിച്ച് കീഴടങ്ങി പപ്പുവ ന്യു ഗിനിയ; ലോകകപ്പില്‍ ജയത്തോടെ തുടങ്ങി വെസ്റ്റ് ഇന്‍ഡീസ്

'സുരക്ഷിതമായ ഡ്രസ്സിംഗ് റൂം എന്നത് സന്തോഷകരമായ ഡ്രസ്സിംഗ് റൂം ആണ്. സന്തോഷകരമായ ഡ്രസ്സിംഗ് റൂം വിജയിക്കുന്ന ഡ്രസ്സിംഗ് റൂമില്‍ അവസാനിക്കുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ ഞാന്‍ ചെയ്ത ഒരേയൊരു കാര്യം ഈ മന്ത്രം പിന്തുടരുക മാത്രമാണ്. ദൈവത്തിന്റെ കൃപയാല്‍ അത് വിജയകരമായി'. കൊല്‍ക്കത്തയുടെ ഐപിഎല്‍ വിജയത്തില്‍ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com