ഉറപ്പിച്ചു, ചെല്‍സി പരിശീലകന്റെ 'ഹോട്ട്' സീറ്റില്‍ മരെസ്‌ക്ക തന്നെ

ഔദ്യോഗികമായി പ്രഖ്യാപിച്ച് ക്ലബ്
Chelsea appoint Enzo Maresca
എന്‍സോ മരെസ്‌ക്കട്വിറ്റര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സി പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മൗറീസിയോ പൊചെറ്റിനോയ്ക്ക് പകരം എന്‍സോ മരെസ്‌ക്കയെയാണ് ചെല്‍സി പരിശീലകന്റെ ഹോട്ട് സീറ്റില്‍ ഇരുത്തുന്നത്. ലയ്‌സ്റ്റര്‍ സിറ്റിക്ക് വീണ്ടും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് പ്രവേശനം നല്‍കിയാണ് മരെസ്‌ക്ക ചെല്‍സിയുടെ കോച്ചാകുന്നത്.

അഞ്ച് വര്‍ഷത്തെ കരാറിലാണ് മരെസ്‌ക്ക ചെല്‍സിയുടെ തന്ത്രജ്ഞനായി എത്തുന്നത്. ആറ് വര്‍ഷത്തിനിടെ ചെല്‍സി പരിശീലക സീറ്റിലെത്തുന്ന ഏഴാമത്തെ കോച്ചാണ് മരെസ്‌ക്ക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൗറീസിയോ സരിയെ 2019ല്‍ പുറത്താക്കിയതിനു പിന്നാലെ ഫ്രാങ്ക് ലംപാര്‍ഡിനെ കോച്ചാക്കി. പ്രതീക്ഷിച്ച നേട്ടം ഇല്ലാതെ വന്നതോടെ അദ്ദേഹത്തെ പുറത്താക്കി തോമസ് ടുക്കലിനെ എത്തിച്ചു. ടുക്കലിന്റെ കീഴില്‍ ടീം ചാമ്പ്യന്‍സ് ലീഗ് വരെ അടിച്ച് കുറഞ്ഞ സമയത്തില്‍ മികച്ച നേട്ടമുണ്ടാങ്കിയെങ്കിലും പിന്നീട് ടീം പിന്നാക്കം പോയി. അതിനു ശേഷം ഗ്രഹാം പോട്ടര്‍, ബ്രുണോ സാള്‍ട്ടര്‍, വീണ്ടും ഫ്രാങ്ക് ലംപാര്‍ഡ് എന്നിവര്‍ വന്നു.

അതിനു ശേഷമാണ് ഈ സീസണിന്റെ ആദ്യം പൊചെറ്റിനോയെ എത്തിച്ചത്. എന്നാല്‍ അതും വിജയം കണ്ടില്ല. പിന്നാലെയാണ് ഇപ്പോള്‍ മരെസ്‌ക്കയില്‍ എത്തി നില്‍ക്കുന്നത്. എന്ത് മാജിക്കാണ് ലെയസ്റ്റര്‍ സിറ്റി മുന്‍ പരിശീലകന്‍ കാണിക്കാന്‍ പോകുന്നത് എന്നു കണ്ടറിയാനുള്ള ആകാംക്ഷയിലാണ് ചെല്‍സി ആരാധകര്‍.

Chelsea appoint Enzo Maresca
4 ഓവര്‍ 7 റണ്‍ 4 വിക്കറ്റുകള്‍! തീ തുപ്പി നോര്‍ക്യെ പേസ്; 80 പോലും കടന്നില്ല, ശ്രീലങ്ക തവിടുപൊടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com