ലോകകപ്പ് കാണില്ലെന്ന് റിയാന്‍ പരാഗ്; കുട്ടിത്തം മാറിയിട്ടില്ല, ടീമിലെടുക്കാത്തതിന്റെ നിരാശയെന്ന് ആരാധകര്‍

ടി20 ലോകകപ്പില്‍ ആരൊക്കെ സെമിയിലെത്തുമെന്ന ചോദ്യത്തിനാണ് പരാഗിന്റെ അപ്രതീക്ഷിത പ്രതികരണം
don't even want to watch the World Cup Riyan Parag  reply
ലോകകപ്പ് കാണില്ലെന്ന് റിയാന്‍ പരാഗ്; കുട്ടിത്തം മാറിയിട്ടില്ല, ടീമിലെടുക്കാത്തതിന്റെ നിരാശയെന്ന് ആരാധകര്‍എക്സ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച രാജസ്ഥാന്‍ റോയല്‍സ് താരമാണ് റിയാന്‍ പരാഗ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ താരത്തെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ താരങ്ങളടക്കം പറഞ്ഞിരുന്നു. എന്നാല്‍ ടീം പ്രഖ്യാപനമെത്തിയപ്പോള്‍ പരാഗിന് ടീമില്‍ ഇടുമുണ്ടായിലരുന്നില്ല. ഇപ്പോള്‍ താന്‍ ടി20 ലോകകപ്പ് കാണില്ലെന്നും ഫൈനല്‍ ജയിക്കുന്നത് ആരാണെന്ന് മാത്രമാണ് തനിക്ക് അറിയേണ്ടതെന്നുമാണ് പരാഗിന്റെ പ്രതികരണം.

ടി20 ലോകകപ്പില്‍ ആരൊക്കെ സെമിയിലെത്തുമെന്ന ചോദ്യത്തിനാണ് പരാഗിന്റെ അപ്രതീക്ഷിത പ്രതികരണം. ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പക്ഷപാതപരമായി പോകുമെന്നും സത്യസന്ധമായി പറഞ്ഞാല്‍ ഇത്തവണ ലോകകപ്പ് കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ആരാണ് കിരീടം നേടുന്നത് എന്ന് മാത്രമെ നോക്കുന്നുള്ളൂവെന്നും പരാഗ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

don't even want to watch the World Cup Riyan Parag  reply
എക്‌സിറ്റ് പോളിന്‍റെ ചിറകിലേറി ഓഹരി വിപണി, റെക്കോര്‍ഡ് ഉയരത്തില്‍; ഒറ്റയടിക്ക് ഉയര്‍ന്നത് 2000 പോയിന്റ്

ഭാരത് ആര്‍മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോകകപ്പ് കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പരാഗ് തുറന്നു പറഞ്ഞത്. താന്‍ ലോകകപ്പ് കളിക്കുമ്പോള്‍ ആരൊക്കെ സെമിയില്‍ കളിക്കുമെന്ന് ആലോചിക്കാമെന്നും പരാഗ് പറഞ്ഞു.

അതേസമയം ടി20 ടീമിലെടുക്കാത്തതിന്റെ നിരാശയാണ് പരാഗിന്റെ വാക്കുകളില്‍ തെളിഞ്ഞ് നില്‍ക്കുന്നതെന്നും പരാഗ് ഇപ്പോഴും കുട്ടിത്തം മാറാത്ത താരമാണെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com