ബ്ലാസ്റ്റേഴ്സ് പടിയിറങ്ങി മറ്റൊരു വിദേശ താരം കൂടി; ചെർണിചിന്റെ കരാർ പുതുക്കില്ല

ഡ‍യമന്റക്കോസ്, മാർക്കോ ലെസ്കോവിച് എന്നിവർക്ക് പിന്നാലെയാണ് ചെർണിചും
Fedor Černych's contract
ഫെദോർ ചെര്‍ണിച്ട്വിറ്റര്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിൽ നിന്നു മറ്റൊരു വിദേശ താരം കൂടി പടിയിറങ്ങി. ലിത്വാനിയൻ ദേശീയ ടീം നായകൻ ഫെദോർ ചെർണിച്ചാണ് ടീം വിടുന്നത്. ഒരു സീസൺ മാത്രമാണ് ചെർണിച് ടീമിൽ കളിച്ചത്.

താരത്തിന്റെ കരാർ പുതുക്കേണ്ടതില്ലെന്നു ക്ലബ് തീരുമാനിച്ചു. ഡ‍യമന്റക്കോസ്, മാർക്കോ ലെസ്കോവിച് എന്നിവർക്ക് പിന്നാലെയാണ് ചെർണിചും ടീം വിടുന്നത്. അടുത്ത സീസണിലേക്ക് അടിമുടി മാറിയായിരിക്കും ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ ദിമിത്രി ഡയമന്റക്കോസ് ടീം വിട്ടത് ആരാധകരെ നിരാശയിലാക്കിയിരുന്നു. പിന്നാലെയാണ് ലസ്കോവിചും പടിയിറങ്ങിയത്. ​ഇരുവരേയും കൂടാതെ ​ഗോൾ കീപ്പർമാരായ കരൺജീത് സീങ്, ലാറ ശർമ എന്നിവരും ടീം വിട്ടിരുന്നു.

ജപ്പാൻ താരം ഡൈസുകെ സകായും ടീമിൽ നിന്നു ഒഴിവായിട്ടുണ്ട്. ക്ലബ് വിടുന്ന ലാറ ശർമ ലോൺ അടിസ്ഥാനത്തിൽ ടീമിൽ കളിക്കാനെത്തിയ താരമാണ്.

Fedor Černych's contract
'1500 മണിക്കൂറുകള്‍'... ക്രിക്കറ്റ് മതിയാക്കി കേദാര്‍ ജാദവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com