'1500 മണിക്കൂറുകള്‍'... ക്രിക്കറ്റ് മതിയാക്കി കേദാര്‍ ജാദവ്

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍
Kedar Jadhav announce retirement
കേദാര്‍ ജാദവ്ട്വിറ്റര്‍

മുംബൈ: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ കേദാര്‍ ജാദവ്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ക്രിക്കറ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിഹാസ താരം എംസ് ധോനിയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന താരങ്ങളില്‍ ഒരാളാണ് കേദാര്‍ ജാദവും. താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനവും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ധോനി സ്‌റ്റൈലില്‍ തന്നെ.

കരിയറിലെ നിര്‍ണായക നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള വീഡിയോ പോസ്റ്റ് ചെയ്താണ് കേദാര്‍ വിരമിക്കുന്നതായി അറിയിച്ചത്. വിഖ്യാത ഗായകന്‍ കിഷോര്‍ കുമാറിന്റെ സിന്ദഗി കെ സഫര്‍ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഒരു കുഞ്ഞു കുറിപ്പും.

'1500 മണിക്കൂര്‍ മുന്‍പ് മുതല്‍ കരിയറിലുടനീളം നിങ്ങള്‍ തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും എലാവരോടും നന്ദി പറയുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി അറിയിക്കുന്നു'- കേദാര്‍ ജാദവ് കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കായി 73 ഏകദിന മത്സരങ്ങളും 9 ടി20 മത്സരങ്ങളും കളിച്ച താരമാണ് 39കാരന്‍. 2014 മുതല്‍ 2020 വരെ നീണ്ട അന്താരാഷ്ട്ര കരിയര്‍. എംഎസ് ധോനിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് താരം തിളങ്ങിയത്. 2019ലെ ലോകകപ്പില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയ താരം കൂടിയാണ് ജാദവ്.

ഏകദിനത്തില്‍ 1389 റണ്‍സും 27 വിക്കറ്റുകളും. രണ്ട് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറികളും താരം നേടി. ഉയര്‍ന്ന സ്‌കോര്‍ 120 റണ്‍സ്. മികച്ച ബൗളിങ് 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍. ടി20യില്‍ ആകെ 122 റണ്‍സ്. ഒരു അര്‍ധ സെഞ്ച്വറി.

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമുകള്‍ക്കായി കളിച്ചു. രഞ്ജിയില്‍ മഹാരാഷ്ട്ര താരമായിരുന്നു.

Kedar Jadhav announce retirement
'ക്രിക്കറ്റ് എത്തി, വന്നു ഹായ് പറയു'- ബാറ്റ് ഉയര്‍ത്തിപ്പിടിച്ച് സ്റ്റാച്യു ഓഫ് ലിബര്‍ട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com