എംബാപ്പെ ഇനി റയലിന്റെ ബൂട്ട് അണിയും; റിപ്പോര്‍ട്ട്

ഫ്രഞ്ച് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ സ്പാനിഷ് ക്ലബ് ആയ റയല്‍ മാഡ്രിഡില്‍ ചേരാന്‍ പോകുന്നതായി റിപ്പോര്‍ട്ട്.
Mbappe announces departure from PSG
എംബാപ്പെഎഎഫ്പി

മാഡ്രിഡ്: ഫ്രഞ്ച് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ സ്പാനിഷ് ക്ലബ് ആയ റയല്‍ മാഡ്രിഡില്‍ ചേരാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ നിന്ന് ഫ്രീ ട്രാന്‍സ്ഫറില്‍ താരം (പിഎസ്ജി) റയല്‍ മാഡ്രിഡില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കപ്പില്‍ മുത്തമിട്ടത്തോടെ റയല്‍ മാഡ്രിഡിന്റെ 2023-24 സീസണ്‍ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംബാപ്പെ റയല്‍ മാഡ്രിഡില്‍ ചേരാന്‍ പോകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് എംബാപ്പെ പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങള്‍ ഫുട്‌ബോള്‍ ലോകത്ത് പരന്നത്. ഒടുവില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി അടുത്തിടെ എംബാപ്പെ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഈ സീസണ്‍ അവസാനത്തോടെ താന്‍ പിഎസ്ജി ടീമില്‍ നിന്നു പടിയിറങ്ങുമെന്ന് അറിയിക്കുന്ന വീഡിയോയില്‍ എവിടേയ്ക്കാണ് പോകാന്‍ പോകുന്നത് എന്ന കാര്യം താരം വെളിപ്പെടുത്തിയിരുന്നില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2017ല്‍ മൊണാക്കോയില്‍ നിന്നാണ് താരം പിഎസ്ജിയിലേക്ക് എത്തിയത്. 2017ല്‍ മൊണാക്കോയ്ക്ക് ഫ്രഞ്ച് ലീഗ് വണ്‍ കിരീടം സമ്മാനിച്ചാണ് താരം പിഎസ്ജിയിലേക്ക് എത്തിയത്. പിഎസ്ജിക്കായി 255 ഗോളുകള്‍ നേടി താരം റെക്കോര്‍ഡിട്ടു. ഈ സീസണില്‍ മൊത്തം പോരാട്ടങ്ങളില്‍ ടീമിനായി 43 ഗോളുകള്‍. ഫ്രഞ്ച് ലീഗ് വണില്‍ മാത്രം 26 ഗോളുകള്‍. 2020ല്‍ താരം പിഎസ്ജിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചെങ്കിലും ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനോടു തോറ്റു.

Mbappe announces departure from PSG
ലോകകപ്പ് കാണില്ലെന്ന് റിയാന്‍ പരാഗ്; കുട്ടിത്തം മാറിയിട്ടില്ല, ടീമിലെടുക്കാത്തതിന്റെ നിരാശയെന്ന് ആരാധകര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com