'ഈ പിച്ചിനെ അത്രയ്ക്കങ്ങ് വിശ്വസിക്കേണ്ട'; താരങ്ങള്‍ക്ക് ദ്രാവിഡിന്‍റെ ഉപദേശം

ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ തങ്ങളുടെ ആദ്യ മൂന്ന് മത്സരങ്ങള്‍ കളിക്കുക
Rahul Dravid's Big Injury Warning To India Stars
ന്യൂയോര്‍ക്കിലെ പിച്ച് ആശങ്കയുണ്ടാക്കുന്നത്; ജാഗ്രതയോടെ കളിക്കണമെന്ന് ദ്രാവിഡ് ഫയല്‍ ചിത്രം

ന്യൂയോര്‍ക്ക്: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരായ വിജയത്തിന് പിന്നാലെ ടീം അംഗങ്ങള്‍ ഫിറ്റ്‌നസില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ന്യൂയോര്‍ക്കിലേത് മൃദുവായ പിച്ചാണ് അതുകൊണ്ട് ടീം അംഗങ്ങള്‍ക്ക് പരിക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.

പിച്ചില്‍ പന്തിന്റെ ചലനങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യങ്ങളില്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വരാനിരിക്കുന്ന വലിയ മത്സരങ്ങളെ അത് ബാധിക്കാനും സാധ്യതയുണ്ട്. മണലിന്റെ അംശം അധികമായുള്ള പിച്ചാണ്. അതുകൊണ്ടുതന്നെ നന്നായി കളിക്കാനായി ഒരു താളം കണ്ടെത്തേണ്ടതുണ്ട്', ദ്രാവിഡ് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Rahul Dravid's Big Injury Warning To India Stars
എംബാപ്പെ ഇനി റയലിന്റെ ബൂട്ട് അണിയും; റിപ്പോര്‍ട്ട്

ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ തങ്ങളുടെ ആദ്യ മൂന്ന് മത്സരങ്ങള്‍ കളിക്കുക. ഈ സാഹചര്യത്തിലാണ് പിച്ചിനെക്കുറിച്ചുള്ള തന്റെ ആശങ്ക തുറന്നുപറഞ്ഞ് ദ്രാവിഡ് രംഗത്തെത്തിയത്.

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ ബോളര്‍മാരും ബാറ്റര്‍മാരും പിച്ചിനെ പറ്റി നന്നായി മനസ്സിലാക്കി തന്നെയാണ് കളിച്ചതെന്നും ഈ ഗ്രൗണ്ടില്‍ മത്സരം വിജയിക്കുന്നത് വലിയ കാര്യമാണെന്നും ദ്രാവിഡ് പറഞ്ഞു. ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com