T20-worlcup-Namibia vs Oman
ടി20 ലോകകപ്പില്‍ ത്രില്ലര്‍പോര്; സൂപ്പര്‍ ഓവറില്‍ ഒമാനെ വീഴ്ത്തി നമീബിയഫെയ്‌സ്ബുക്ക്

ടി20 ലോകകപ്പില്‍ ത്രില്ലര്‍പോര്; സൂപ്പര്‍ ഓവറില്‍ ഒമാനെ വീഴ്ത്തി നമീബിയ

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 19.4 ഓവറില്‍ 109 റണ്‍സിന് പുറത്തായി

ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പില്‍ ഒമാനെതിരെ നമീബിയയ്ക്ക് സൂപ്പര്‍ ഓവറില്‍ ജയം. സമീബിയ ഉയര്‍ത്തിയ 22 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഒമാന് 10 റണ്‍സാണ് നേടാനായത്. സൂപ്പര്‍ ഓവര്‍ എറിഞ്ഞ ഡേവിഡ് വീസാണ് നമീബിയയുടെ ഹീറോയായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 19.4 ഓവറില്‍ 109 റണ്‍സിന് പുറത്തായി. 39 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഖാലിദ് കൈലാണ് ഓമാന്റെ ടോപ് സ്‌കോറര്‍. ഇന്നിങ്‌സിലെ ആദ്യത്തെ പന്തില്‍ത്തന്നെ നമീബിയക്ക് തിരിച്ചടി നേരിട്ടു. റുബന്‍ ട്രുംപല്‍മന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ കശ്യപ് പ്രജാപതി എല്‍ബിയില്‍ പുറത്തായി. തൊട്ടടുത്ത പന്തില്‍ ഒമാന്‍ നായകന്‍ അഖിബ് ഇല്ലി്യാസിനെയും ട്രുംപെല്‍മാന്‍ ഗോള്‍ഡന്‍ ഡക്കാക്കി.

പിന്നീട് 6 പന്ത് നേരിട്ട് 6 റണ്‍സെടുത്ത നസീം ഖുഷിയേയും ട്രുംപല്‍മന്‍ പുറത്താക്കിയതോടെ 10 റണ്‍സിന് 3 വിക്കറ്റ് എന്ന തകര്‍ന്ന അവസ്ഥയിലായിരുന്നു ഒമാന്‍. പിന്നീട് 37 ന് നാല്, 68-5, 78-6, 95-7,96-8, 99-9, 109-10 എന്നിങ്ങനെ വിക്കറ്റുകള്‍ വീണപ്പോള്‍ 19.4 ഓവറില്‍ ഒമന്റെ എല്ലാവരും പുറത്തായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

T20-worlcup-Namibia vs Oman
'നിര്‍ഭയനായിരിക്കുക' എന്നതാണ് പ്രധാനം; ഇന്ത്യന്‍ ടീം പരിശീലകനാകുക വലിയ ബഹുമതി: ഗൗതം ഗംഭീര്‍

മറുപടി ബാറ്റിങ്ങില്‍ നമീബിയയും ഇന്നിങ്‌സ് തുടക്കത്തില്‍ തന്നെ ബാറ്റിങ് തകര്‍ച്ച നേരിട്ടു. റണ്‍സൊന്നും നേടുന്നതിന് മുമ്പെ മിഷേല്‍ വാന്‍ ലിന്‍ഗന്‍ പുറത്തായി. നിക്കോളാസ് ഡാവിന്‍ 31 പന്തില്‍ 2 ഫോറും 1 സിക്സും ഉള്‍പ്പെടെ 24 റണ്‍സെടുത്ത് പുറത്തായി.

നായകന്‍ ഹെര്‍ഹഡ് എറസ്മസ് 16 പന്തില്‍ 13 റണ്‍സുമായി പുറത്തായി. ജെജെ സ്മിത്തിനും കാര്യമായൊന്നും ചെയ്യാനായില്ല. 12 പന്തില്‍ 8 റണ്‍സോടെയാണ് സ്മിത്ത് മടങ്ങിയത്. 92 ന് നാല് എന്ന നിലയിലായ സമീബിയ പിന്നീട് 105 ന് ആറ് എന്ന നിലയിലായി. 48 പന്തില്‍ 6 ഫോറടക്കം 45 റണ്‍സെടുത്ത യാന്‍ ഫ്രിലിങ്കും പുറത്തായി. സെയ്ന്‍ ഗ്രീനെ മെഹ്റാന്‍ എല്‍ബിയില്‍ കുടുക്കിയതോടെ മത്സരം കടുത്തു. അവസാന പന്തില്‍ 2 റണ്‍സായിരുന്നു നമീബിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ റണ്ണൗട്ട് പാഴാക്കിയതോടെ നമീബിയ സമനില പിടിച്ചു.

ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്തത് നമീബിയയായിരുന്നു. ഓപ്പണായിറങ്ങിയ ഡേവിഡ് വീസെ ആദ്യ പന്തില്‍ ഫോറും രണ്ടാം പന്തില്‍ സിക്സും പറത്തി. 21 റണ്‍സാണ് സൂപ്പര്‍ ഓവറില്‍ നമീബിയ നേടിയത്. 22 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന് 10 റണ്‍സാണ് നേടാനായത്. സൂപ്പര്‍ ഓവര്‍ എറിഞ്ഞ വീസെയാണ് നമീബിയയുടെ ഹീറോയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com