'കോഹ്‌ലി ഓപ്പണറാകണം, രോഹിത് മധ്യനിരയിലും'

ഇന്ത്യയുടെ ആദ്യ പോരാട്ടം അയര്‍ലന്‍ഡിനെതിരെ. ജൂണ്‍ അഞ്ചിനാണ് മത്സരം
'Virat Kohli has to open'
കോഹ്ലി, രോഹിത്ട്വിറ്റര്‍

ന്യൂയോര്‍ക്ക്: ബംഗ്ലാദേശിനെതിരെ ലോകകപ്പിനു മുന്നോടിയായി ഇന്ത്യ സന്നാഹ മത്സരം കളിച്ചപ്പോള്‍ ടീം പരീക്ഷണം നടത്തിയിരുന്നു. രോഹിത് ശര്‍മയ്‌ക്കൊപ്പം സഞ്ജു സാംസണാണ് ഓപ്പണറായി ഇറങ്ങിയത്. മലയാളി താരം പരാജയപ്പെട്ടെങ്കിലും ശ്രദ്ധേയമായൊരു നിര്‍ദ്ദേശവുമായി എത്തുകയാണ് മുന്‍ ഓസ്‌ട്രേലിയ ഓപ്പണറും ഇതിഹാസവുമായി മാത്യു ഹെയ്ഡന്‍.

ഇന്ത്യക്കായി വിരാട് കോഹ്‌ലി ഓപ്പണറായി ഇറങ്ങണമെന്നു ഹെയ്ഡന്‍ പറയുന്നു. നിലവിലെ ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മ മധ്യനിരയിലേക്ക് ഇറങ്ങണമെന്നും ഹെയ്ഡന്‍ ചൂണ്ടിക്കാട്ടുന്നു.

'ഓപ്പണിങ് എല്ലായ്‌പ്പോഴും ഇടത്- വലത് കോമ്പിനേഷന്‍ ആകുന്നത് നന്നാകും. തുടരെ അഞ്ച് വലം കൈയന്‍ ബാറ്റര്‍മാര്‍ ഇറങ്ങരുത്. അങ്ങനെ സംഭവിച്ചാല്‍ ഓസ്‌ട്രേലിയ തുടക്കം തന്നെ സാംപയ്ക്ക് പന്ത് കൈമാറം. കോഹ്‌ലി ഓപ്പണ്‍ ചെയ്യണം ഇല്ലെങ്കില്‍ എന്റെ കാഴ്ചപ്പാടിലെ ഇന്ത്യന്‍ ഇലവനില്‍ അദ്ദേഹം ഉള്‍പ്പെടില്ല. കാരണം ഓപ്പണറെന്ന നിലയില്‍ കോഹ്‌ലി ഉജ്ജ്വല ഫോമില്‍ നില്‍ക്കുകയാണ്.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'മധ്യനിരയ്ക്ക് ശക്തിപകരാനാണ് രോഹിത് വരേണ്ടത്. കാരണം അദ്ദേഹം ബഹുമുഖ പ്രതിഭയായ ബാറ്ററാണ്. മധ്യനിരയില്‍ ആണെങ്കിലും അദ്ദേഹം സ്വതസിദ്ധമായി തന്നെ ബാറ്റ് വീശും. അന്താരാഷ്ട്ര ടി20യില്‍ മധ്യനിരയ്ക്ക് കെട്ടുറപ്പു നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കും'- ഹെയ്ഡന്‍ വ്യക്തമാക്കി.

ജൂണ്‍ അഞ്ചിനാണ് ഇന്ത്യ ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് പോരാട്ടത്തിനു ഇറങ്ങുന്നത്. അയര്‍ലന്‍ഡാണ് എതിരാളികള്‍. ഈ മാസം ഒന്‍പതിനാണ് ബദ്ധവൈരികളായ പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നതും ആ ക്ലാസിക്ക് പോരാട്ടത്തിനു തന്നെ.

'Virat Kohli has to open'
ബ്ലാസ്റ്റേഴ്സ് പടിയിറങ്ങി മറ്റൊരു വിദേശ താരം കൂടി; ചെർണിചിന്റെ കരാർ പുതുക്കില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com