വിറപ്പിച്ച് കീഴടങ്ങി പപ്പുവ ന്യു ഗിനിയ; ലോകകപ്പില്‍ ജയത്തോടെ തുടങ്ങി വെസ്റ്റ് ഇന്‍ഡീസ്

27 പന്തില്‍ 42 റണ്‍സ് നേടിയ റോസ്റ്റന്‍ ചെയ്‌സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍
t20-world-cup-west-indies-win-against-papua-new-guinea
വിറപ്പിച്ച് കീഴടങ്ങി പപ്പുവ ന്യു ഗിനിയ; ലോകകപ്പില്‍ ജയത്തോടെ തുടങ്ങി വെസ്റ്റ് ഇന്‍ഡീസ് ഫെയ്‌സ്ബുക്ക്

പ്രെവിഡന്‍സ്: ടി20 ലോകകപ്പില്‍ വിജയത്തോടെ തുടങ്ങി ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്. പാപ്പുവ ന്യൂഗിനിക്കെതിരെ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാപ്പുവ ന്യൂഗിനി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തപ്പോള്‍ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് ലക്ഷ്യം മറികടന്നു.

27 പന്തില്‍ 42 റണ്‍സ് നേടിയ റോസ്റ്റന്‍ ചെയ്‌സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 4 ഫോറും 2 സിക്സുമുള്‍പ്പെടെയാണ് ചേസ് തിളങ്ങിയത്. ആന്ദ്ര റസ്സല്‍ 9 പന്തില്‍ 15* റണ്‍സോടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ വിറപ്പിച്ചാണ് പാപ്പുവ ന്യൂ ഗ്വിനിയ തോറ്റത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

t20-world-cup-west-indies-win-against-papua-new-guinea
ഫ്രഞ്ച് ഓപ്പണ്‍; ത്രില്ലറില്‍ വിജയ തുടക്കമിട്ട് ബൊപ്പണ്ണ സഖ്യം

ഓപ്പണര്‍ ബ്രണ്ടന്‍ കിങ് (29 പന്തില്‍ 34), വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ (27 പന്തില്‍ 27), ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ (14 പന്തില്‍ 15), എന്നിവരാണ് വിന്‍ഡീസിനായി സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. റസ്സല്‍ മൂന്നോവറില്‍ 19 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകളുമെടുത്തു. അല്‍സാരി ജോസഫും രണ്ട് വിക്കറ്റ് നേടി.

നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പപ്പുവ ന്യു ഗിനിയ 136 റണ്‍സ് കണ്ടെത്തിയത്. പപ്പുവ ന്യു ഗിനിയക്കായി സീസ് ബവു അര്‍ധ സെഞ്ച്വറി നേടി. താരം 43 പന്തില്‍ ആറ് ഫോറും ഒരു സിക്സും സഹിതം 50 റണ്‍സെടുത്തു. പുറത്താകാതെ 18 പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 27 റണ്‍സെടുത്ത കിപ്ലിന്‍ ഡോറിഗയാണ് സ്‌കോര്‍ ഈ നിലയ്ക്കെത്തിച്ചത്. ക്യാപ്റ്റന്‍ അസദുല്ല വാല 21 റണ്‍സെടുത്തു. താരം രണ്ട് ഫോറും ഒരു സിക്സും പറത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com