6 ഗോള്‍, 5 അസിസ്റ്റ്! വിനിഷ്യസ് ജൂനിയര്‍ ചാമ്പ്യന്‍സ് ലീഗിലെ മികച്ച താരം

റയലിനു 15ാം കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യം
Vinicius Junior UCL player of the season
വിനിഷ്യസ് ജൂനിയര്‍എഎഫ്പി

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിനു പിന്നാലെ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനിഷ്യസ് ജൂനിയറിനു മറ്റൊരു നേട്ടം കൂടി. ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗിലെ മികച്ച താരമായി വിനിഷ്യസ് ജൂനിയര്‍ തിരഞ്ഞെടുക്കപ്പെട്ടു.

15ാം കിരീട നേട്ടത്തിലേക്ക് റയല്‍ എത്തുന്നതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. യുവേഫയുടെ ടെക്‌നിക്കല്‍ നിരീക്ഷണ പാനലാണ് താരത്തെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫൈനലിലും സെമിയിലും ഗോള്‍ നേടിയതടക്കം നിരവധി മികച്ച നിമിഷങ്ങളാണ് താരം മൈതാനത്ത് സൃഷ്ടിച്ചത്. ആറ് ഗോളുകള്‍ ഇത്തവണ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ വിനിഷ്യസ് വലയിലെത്തിച്ചു.

പത്ത് മത്സരങ്ങളാണ് ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ ബ്രസീല്‍ താരം കളിച്ചത്. 901 മിനിറ്റുകള്‍ മൈതാതനത്ത് ചെലവിട്ടു. ആറ് ഗോളുകള്‍ നേടിയ വിനിഷ്യസ് അഞ്ച് ഗോളുകള്‍ക്ക് വഴിയൊരുക്കി.

Vinicius Junior UCL player of the season
കമ്മിന്‍സിന്റെ ലഗേജ് പോയി, വിമാനം വൈകി...- ഒടുവില്‍ ഓസ്‌ട്രേലിയന്‍ ടീം കപ്പലില്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com