ത്രില്ലര്‍ പോരാട്ടത്തില്‍ ജയം; ജബിയുറിനെ വീഴ്ത്തി കോക്കോ ഗഫ് ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍

ആദ്യ സെറ്റ് കൈവിട്ട ശേഷം ഗഫിന്റെ തിരിച്ചു വരവ്
Coco Gauff beats Ons Jabeur
കോക്കോ ഗഫ്ട്വിറ്റര്‍

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ കോക്കോ ഗഫ് സെമിയില്‍. ക്വാര്‍ട്ടറിലെ ത്രില്ലര്‍ പോരാട്ടം അതിജീവിച്ചാണ് മൂന്നാം സീഡും അമേരിക്കന്‍ താരവുമായി ഗഫ് അവസാന നാലിലെത്തിയത്. ടുണീഷ്യന്‍ താരം ഒന്‍സ് ജബിയുറിനെ വീഴ്ത്തിയാണ് ഗഫിന്റെ മുന്നേറ്റം.

ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് ഗഫിന്റെ തിരിച്ചു വരവ്. ആദ്യ 4-6 എന്ന സ്‌കോറിനാണ് ഗഫ് വീണത്. പിന്നീട് രണ്ടും മൂന്നും സെറ്റുകള്‍ വന്‍ മുന്നേറ്റമാണ് താരം നടത്തിയത്. സ്‌കോര്‍: 4-6, 6-2, 6-3.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷവും ജബിയുര്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു. 2022, 23 വര്‍ഷങ്ങളില്‍ വിംബിള്‍ഡന്‍ ഫൈനലിലും 2022ല്‍ യുഎസ് ഓപ്പണിലും ഫൈനലിലെത്തിയ താരമാണ് ജബിയുര്‍.

Coco Gauff beats Ons Jabeur
'ഇത് അന്യായം, കഷ്ടപ്പാട് മുഴുവന്‍ ഞങ്ങള്‍ക്ക്'- ലോകകപ്പ് സമയ ക്രമത്തിനെതിരെ ലങ്കന്‍ താരങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com