സഞ്ജു പുറത്ത്; അയര്‍ലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ടോസ്, ബൗളിങ് തെരഞ്ഞെടുത്തു

രോഹിത്തിനൊപ്പം വിരാട് കോഹ്‌ലി ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും
t20 world cup
അയര്‍ലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ടോസ്ബിസിസിഐ എക്സ്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. അയര്‍ലാന്‍ഡ്‌ ബാറ്റിങ്ങിന് ഇറങ്ങും. അതേസമയം സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും ടീമിലില്ല. ഇതോടെ രോഹിത്തിനൊപ്പം വിരാട് കോഹ്‌ലിയാണ് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ബൗളിങ് ഓപ്ഷനുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാണ് ടീമിനെ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ഡുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി മൈതാനത്ത് അയര്‍ലാന്‍ഡിനെതിരെതിരെയാണ് ഇന്ത്യയുടെ കന്നി അങ്കം.

ഇന്ത്യയെ സംബന്ധിച്ച് അയര്‍ലാന്‍ഡ്‌ പറ്റിയ എതിരാളികള്‍ അല്ലെങ്കിലും അപകടകാരികളായ താരങ്ങളെ ഭയക്കണം. നേരത്തെ സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിട്ടത് ഇതേ ഗ്രൗണ്ടിലാണെന്നതിന്റെ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. എന്നാല്‍ അയര്‍ലാന്‍ഡ്‌ ആദ്യമായാണ് ഈ ഗ്രൗണ്ടില്‍ മത്സരത്തിനിറങ്ങുന്നത്. പാകിസ്താന്‍, കാനഡ, യുഎസ് ടീമുകള്‍ക്കൂടി ഉള്‍പ്പെട്ട ഗ്രൂപ് എയില്‍നിന്ന് ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍ കടക്കാന്‍ മികച്ച ജയം തന്നെ ലക്ഷ്യമിടുന്നുണ്ട് ഇന്ത്യ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

t20 world cup
സഞ്ജു പ്ലേയിങ് ഇലവനിലുണ്ടോ? ലോകകപ്പില്‍ കന്നി അങ്കത്തിനിറങ്ങാന്‍ ഇന്ത്യ, എതിരാളി അയര്‍ലാന്‍ഡ്‌

തിങ്കളാഴ്ച നടന്ന ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 76 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും ദക്ഷിണാഫ്രിക്കയുടെ വിജയവും അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ട് തന്നെ ഏറെ കരുതി തന്നെയാകും ഇന്ത്യ കളിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാനും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഹോട്സ്റ്റാറില്‍ സൗജന്യമായി മത്സരം കാണാനാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com